അധ്യാപകരുടെ മര്‍ദനവും മാനസിക പീഡനവും; വിദ്യാര്‍ഥി ആത്മഹത്യക്ക് ശ്രമിച്ച കേസ് അട്ടിമറിക്കാന്‍ ശ്രമമെന്ന്
ആലപ്പുഴ: പഠന വൈകല്യമുള്ള വിദ്യാര്‍ഥിയെ അധ്യാപകര്‍ ക്രൂരമായി മര്‍ദിച്ച കേസ് അന്വേഷണം നടത്താതെ അട്ടിമറിക്കാന്‍ ശ്രമമെന്ന് ആരോപണം. പഠനം മുടങ്ങിയ വിദ്യാര്‍ഥി സ്‌കൂളില്‍ പോകാനാവാതെ വീട്ടിലിരുക്കുന്നു. ആലപ്പുഴ എസ്.ഡി.വി.ബി.എച്ച്.എസിലെ 10-ാം ക്ലാസ് വിദ്യാര്‍ഥിയായ ആണ്‍കുട്ടിയാണ് അധ്യാപകരുടെ ക്രൂരമര്‍ദനത്തിനും മാനസിക പീഡനത്തിനും ഇരയാകേണ്ടി വന്നത്.
കുറ്റക്കാരായ അധ്യാപകര്‍ക്കെതിരേ നോര്‍ത്ത് പൊലിസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും മൊഴി രേഖപ്പെടുത്തിയതല്ലാതെ മറ്റു നടപടികള്‍ ഉണ്ടായിട്ടില്ലെന്ന് കുട്ടിയുടെ മാതാവ് ഷൈല എം. ഇസ്മാഈല്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കഴിഞ്ഞ 16ന് ആണ് 10-ാം ക്ലാസ് വിദ്യാര്‍ഥി അധ്യാപകരുടെ ക്രൂരമര്‍ദനത്തിന് ഇരയായതായി പരാതി ഉയര്‍ന്നത്. എസ്.ഡി.വി.ബി.എച്ച്.എസിലെ അധ്യാപകരായ അനിത, അഞ്ജു, അനന്തു, സ്വപ്ന എന്നിവര്‍ക്കെതിരേയാണ് സംഭവുമായി ബന്ധപ്പെട്ടു പരാതി ഉയര്‍ന്നത്. 10-ാം ക്ലാസ് വിദ്യാര്‍ഥിയായ മകനെ ക്ലാസില്‍ അപമര്യാദയായി പെരുമാറി എന്നാരോപിച്ച് അധ്യാപകര്‍ ക്രൂരമായി മര്‍ദിക്കുകയും മാനസികമായി പീഡിപ്പിക്കുകയുമായിരുന്നുവെന്ന് മാതാവ് ഷൈല പറഞ്ഞു.
അധ്യാപകരുടെ ശാരീരികവും മാനസികവുമായ പീഡനത്തെ തുടര്‍ന്ന് വിദ്യാര്‍ഥി കൈഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയും ചെയ്തിരുന്നു. അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ച് അധ്യാപികയായ അഞ്ജു ക്ലാസ് മുറിയില്‍ പൂട്ടിയിടുകയും. അധ്യാപകനായ അനന്തു വിദ്യാര്‍ഥിയുടെ ഇരുകരണത്തും ശക്തമായി മര്‍ദിച്ചെന്നും, അധ്യാപികയായ സ്വപ്ന ചൂരല്‍ കൊണ്ടു ഇരുകാലുകളിലും അടിച്ചതായുമാണ് പരാതി. മറ്റൊരു അധ്യാപികയായ ബിന്ദു കൈകൊണ്ടു അടിച്ചതായും പരാതിയില്‍ പറയുന്നു. പഠന വൈകല്യവും മൈഗ്രെയ്ന്‍ രോഗബാധിതനുമായ വിദ്യാര്‍ഥി വര്‍ഷങ്ങളായി ചികിത്സയിലാണ്.
ഇക്കാര്യം മുന്‍പ് തന്നെ അധ്യാപകരെ അറിയിച്ചു ബോധ്യപ്പെടുത്തിയതാണെന്ന് ഷൈല പറഞ്ഞു. കുഴഞ്ഞ രീതിയിലാണ് പൊതുവേ കുട്ടി സംസാരിക്കാറുള്ളത്. എന്നാല്‍, കുട്ടി മയക്കുമരുന്ന് ഉപയോഗിക്കുന്നവനാണെന്ന് ആരോപിച്ചാണ് മാനസികമായും ശാരീരികമായും അധ്യാപികയായ അനിത വേദനപ്പിക്കുമായിരുന്നെന്ന് ഷൈല പറഞ്ഞു.
അധ്യാപികയായ അനിതയുടെ മാനസിക ശാരീരിക പീഡനത്തെ തുടര്‍ന്ന് ഇതിന് മുന്‍പ് തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കുട്ടിയെ ചികിത്സിക്കേണ്ടി വന്നിരുന്നു. അന്ന് പ്രധാനധ്യാപകന് പരാതി നല്‍കിയെങ്കിലും ഒത്തുതീര്‍പ്പാക്കുകയായിരുന്നു. സ്‌കൂളില്‍ നിന്നും ടി.സി വാങ്ങി പോയില്ലെങ്കില്‍ 10-ാം ക്ലാസ് പൂര്‍ത്തിയാക്കാന്‍ അനുവദിക്കില്ലെന്ന് അധ്യാപികയായ അനിത നിരന്തരം ഭീഷണിപ്പെടുത്തിയതായും ഷൈല പറഞ്ഞു. പൊലിസില്‍ നല്‍കിയ പരാതി വഴിതിരിച്ചു വിടാനുള്ള ശ്രമം നടക്കുന്നുണ്ട്. സ്വാഭാവ വൈകൃതവും കഞ്ചാവ് ഉപയോഗിക്കുന്നവനുമാണ് വിദ്യാര്‍ഥിയെന്ന വരുത്തിതീര്‍ത്ത് കേസ് അന്വേഷണം വഴിതിരിച്ചു വിടാനാണ് അധ്യാപകരും സ്‌കൂള്‍ അധികൃതരും ശ്രമിക്കുന്നതെന്ന് മാതാവ് പറഞ്ഞു.
ഭര്‍ത്താവ് ഉപേക്ഷിച്ചു ഇവര്‍ പിതാവിന്റെയും സഹോദരങ്ങളുടെയും സംരക്ഷണിയിലാണ് മക്കളുമായി ജീവിക്കുന്നത്. പൊലിസില്‍ പരാതി നല്‍കിയതിന് പുറമേ ചൈല്‍ഡ് ലൈനും പരാതി നല്‍കിയിരുന്നു. എന്നാല്‍, സമൂഹത്തില്‍ സാമ്പത്തികമായും മറ്റും ഉന്നതിയില്‍ നില്‍ക്കുന്ന അധ്യാപകര്‍ അന്വേഷണങ്ങള്‍ അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്ന് ഷൈല വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."