എം. പാനല്‍: പി.എസ്.സി നിലപാട് ദൗര്‍ഭാഗ്യകരം- ശശീന്ദ്രന്
തിരുവനന്തപുരം: എം പാനല്‍ ജീവനക്കാരുടെ കാര്യത്തില്‍ പി.എസ്.സി നിലപാട് ദൗര്‍ഭാഗ്യകരമെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്. എം പാനല്‍ ജീവനക്കാര്‍ പിന്‍വാതിലിലൂടെ നിയമനം നേടിയരാണെന്ന പരാമര്‍ശം പി.എസ്.സിയുടെ ഭാഗത്ത് നിന്ന് ഉണ്ടാകാന്‍ പാടില്ലായിരുന്നുവെന്ന്് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഹൈക്കോടതിയെ സമീപ്പിച്ച എം പാനല്‍ ജീവനക്കാര്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി കെ.എസ്.ആര്.ടി.സിയില്‍ ജോലിയില്‍ പ്രവേശിച്ചവരായിരുന്നു. ഇക്കാര്യം ഹൈകോടതിയുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് ഒരു നിയമാനുസൃത സര്‍ക്കാര്‍ സംവിധാനമാണ്. ഈ സംവിധാനം വഴി ജോലിയില്‍ പ്രവേശിച്ച ജീവനക്കാരെ അപമാനിക്കുന്ന തരത്തിലുള്ളതാണ് പരാമര്‍ശം. പി.എസ്.സിയുടെ പരാമര്‍ശം നീക്കാന്‍ ശ്രമിക്കുമെന്നും ഗതാഗത മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."