ചേര്‍ത്തല താലൂക്കില്‍ ജപ്പാന് കുടിവെള്ള വിതരണം ഇന്നുകൂടി
പൂച്ചാക്കല്‍: ചേര്‍ത്തല താലൂക്കിലെ ജപ്പാന് കുടിവെള്ള വിതരണം ഇന്നു കൂടി മാത്രം. ശുദ്ധജല വിതരണം നിര്‍ത്തുന്നത് നീട്ടാനുള്ള നീക്കം അധികൃതര്‍ ഉപേക്ഷിച്ചു.
ചേര്‍ത്തല താലൂക്കിലേക്ക് മുവ്വാറ്റുപുഴ ആറില്‍ നിന്നും ജലം വരുന്ന വൈക്കം മറവന്തുരുത്ത് ഭാഗത്തെ ഭൂഗര്‍ഭ പൈപ്പുകളില്‍ 400മീറ്റര്‍ ഭാഗം മാറ്റി സ്റ്റീല്‍ പൈപ്പ് ആക്കുന്ന ജോലികള്‍ നടക്കുന്നതിനാലാണ് ജലവിതരണം മുടങ്ങുന്നത്. ഇവിടെ 1100മീറ്റര്‍ പൈപ്പ് ഭാഗം ആറ് മാസം മുന്‍പ് രണ്ടു ഘട്ടമായി സ്റ്റീലാക്കി സ്ഥാപിച്ചിരുന്നു.
രണ്ടാഴ്ച്ചത്തേക്ക് ശുദ്ധജല വിതരണം നിര്‍ത്തുമെന്നാണ് അധികൃതരുടെ അറിയിപ്പ്. ഫെബ്രുവരി ആറോടെ പുനഃസ്ഥാപിക്കാനാണ് ശ്രമം. ഇന്നു കൂടി ജലവിതരണം ഉണ്ടാകും. നാളെ രാവിലെ മുതല്‍ പമ്പിങ് നിര്‍ത്തും.
കഴിഞ്ഞ 10ന് ജല വിതരണം നിര്‍ത്താന്‍ തീരുമാനിച്ചെങ്കിലും അര്‍ത്തുങ്കല്‍ തിരുനാള്‍ പ്രമാണിച്ച് നീട്ടിവച്ചു. തിരുനാള്‍ തുടരുന്നതിനാല്‍ ജലവിതരണം നിര്‍ത്തുന്നത് 28ലേക്ക് മാറ്റാന്‍ നീക്കങ്ങള്‍ നടന്നെങ്കിലും പിന്നീട് അത് ഉപേക്ഷിച്ചു. 18 ഗ്രാമപഞ്ചായത്തുകളിലും ചേര്‍ത്തല നഗരസഭയിലുമാണ് ജലവിതരണം മുടങ്ങുന്നത്. പലയിടത്തും ഇന്നലെ മുതല്‍ ജലം ലഭിക്കുന്നില്ലെന്ന് പരാതിയുണ്ട്. അര്‍ത്തുങ്കലില്‍ ശുദ്ധജല വിതരണത്തിനു അത്യാവശ്യ ക്രമീകരണങ്ങള്‍ നടത്താനും ടാങ്കുകള്‍ സജ്ജമാക്കി ജലം വിതരണം ചെയ്യാനും തീരുമാനമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."