ജില്ലയെ വാഴകൃഷി സോണലായി പ്രഖ്യാപിച്ചു
തൃശൂര്‍: കുന്നംകുളത്ത് പൂതിയ താലൂക്കുള്പ്പെടെ സംസ്ഥാന ബജറ്റില്‍ ജില്ലയ്ക്ക് കൂടുതല്‍ പദ്ധതികള്‍ പ്രഖ്യാപിച്ചു. നിലവിലുള്ള 5 താലൂക്കിന് പുറമെയാണ് കുന്നംകുളത്ത് പുതിയ താലൂക്ക് പ്രഖ്യാപിച്ചത്. തൃശൂരിന് ഒരു റവന്യൂ ഡിവിഷന് കൂടി ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
കാര്‍ഷിക സര്‍വകലാശാലയ്ക്ക് 75 കോടി നല്‍കും. ഗുരുവായൂര്‍ ടൂറിസം ഗസ്റ്റ് ഹൗസ് നവീകരണത്തിന് തുക വകയിരുത്തി. കിലയെ അന്തര്‍ദേശിയ മികവിന്റെ കേന്ദ്രമാക്കാന്‍ 30 കോടി രൂപ മാറ്റിവെച്ചു. തൃശൂര്‍ ജില്ലയെ വാഴകൃഷി സോണലായി പ്രഖ്യാപിച്ചു.
റോഡ് നിര്‍മാണത്തിന് ജില്ലയ്ക്ക് പ്രത്യേക ഊന്നല്‍ നല്കി. കുന്നംകുളം നഗരസഭ റോഡ് വികസനത്തിന് പ്രത്യേക പദ്ധതി ബജറ്റില്‍ ഉള്‍പ്പെടുത്തി. കുന്നംകുളം നഗരസഭ റിങ്ങ് റോഡിന് ഫണ്ട് അനുവദിച്ചു. പാലപ്പിള്ളി ചിമ്മിനി റോഡിനും വഞ്ചിക്കുളം ചേറ്റുവ റോഡിനും പ്രത്യേക ഫണ്ട് വകയിരുത്തിയിട്ടുണ്ട്. കിഴക്കേകോട്ടയിലും നെടുപുഴയിലും മേല്‍പ്പാലങ്ങള്‍ നിര്‍മിക്കും. ചാലക്കുടിയില്‍ മോതിരക്കണ്ണി റോഡിന് കൂടുതല്‍ ഫണ്ട് അനുവദിച്ചു. ജില്ലയില്‍ ഓട്ടിസം പാര്‍ക്ക്, നാട്ടിക ഫര്‍ക്ക, അന്തിക്കാട്, അതിരപ്പിള്ളി പഞ്ചായത്തുകളില്‍ കുടിവെള്ള പദ്ധതി, അഴീക്കോട് മുനമ്പം പാലത്തിന് ഫണ്ട്, മുരിങ്ങൂര്‍ ഏഴാറ്റുമുഖം റോഡിന് ഫണ്ട് എന്നിങ്ങനെയാണ് ജില്ലയ്ക്ക് അനുവദിച്ച ബജറ്റ് വിഹിതങ്ങള്‍. സാഹിത്യ, സംഗീത, ലളിതകലാ അക്കാദമികള്‍ക്ക് നേരത്തെ വകയിരുത്തിയ ഫണ്ട് വര്‍ധിപ്പിക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."