അഴീക്കോട് മുനമ്പം പാലത്തിന് ബജറ്റില്‍ വീണ്ടും തുക വകയിരുത്തി
കൊടുങ്ങല്ലൂര്‍: അഴീക്കോട് മുനമ്പം പാലത്തിന് സംസ്ഥാന ബജറ്റില്‍ വീണ്ടും തുക വകയിരുത്തി. 160 കോടി രൂപയാണ് ഇക്കുറി പാലം നിര്‍മാണത്തിനായി വകയിരുത്തിയിട്ടുള്ളത്. കാല് നൂറ്റാണ്ട് മുന്‍പ് പാലത്തിന്റെ എസ്റ്റിമേറ്റ് ആദ്യമായി തയാറാക്കുമ്പോള്‍ നിര്‍മാണ ചിലവ് പതിനഞ്ച് കോടി രൂപയായിരുന്നു.
ഇരുപത്തിയഞ്ച് വര്‍ഷത്തിന് ശേഷം അത് പത്തിരട്ടിയിലധികമായി ഉയര്‍ന്നു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് 2012ല്‍ 92 കോടി രൂപ പാലം നിര്‍മാണത്തിനായി വകയിരുത്തിയിരുന്നു.
ഇപ്പോള്‍ പാലം പദ്ധതി വീണ്ടും ബജറ്റില്‍ ഇടം പിടിക്കുമ്പോള്‍ പ്രതീക്ഷയുടെ വേലിയേറ്റമാണ് തീരമേഖലയില്‍. 2011 ല്‍ തറക്കല്ലിട്ട പാലത്തിന്റെ നിര്‍മാണം ചുവപ്പ് നടയില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു.
സംസ്ഥാനത്തെ ഏറ്റവും നീളം കൂടിയ പാലമായി മാറിയേക്കാവുന്ന മുനമ്പം പാലം നിര്‍മാണം പൂര്‍ത്തിയായാല്‍ തൃശൂര്‍ എറണാകുളം ജില്ലകളിലെ തീരമേഖലയെ ബന്ധിപ്പിക്കുന്ന പ്രധാന യാത്രാമാര്‍ഗമാകും.
രണ്ട് ജില്ലകളിലായി ഒന്നര ഏക്കറോളം ഭൂമി പാലം നിര്‍മാണത്തിനായി ഏറ്റെടുക്കേണ്ടതുണ്ട്. ഇതു തന്നെയാണ് പാലം നിര്‍മാണത്തിന് തടസമാകുന്നതും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."