HOME
DETAILS
MAL
ബഹ്റൈന്‍ കേരളീയ സമാജം നോര്‍ക്ക ഹെല്പ് ഡസ്ക്കില്‍ 53 ബാച്ച് കാര്‍ഡുകള്‍ എത്തി
backup
February 19 2020 | 07:02 AM
മനാമ: ബഹ്റൈന്‍ കേരളീയ സമാജത്തില്‍ പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഹെല്പ് ഡസ്ക്ക് വഴി 53 ബാച്ച് (200 കാര്‍ഡുകള്‍) അപേക്ഷ നല്‍കിയവരുടെ നോര്‍ക്ക തിരിച്ചറിയല്‍ കാര്‍ഡുകള്‍ എത്തിച്ചേര്‍ന്നതായി ഭാരവാഹികള്‍ അറിയിച്ചു. നോര്‍ക്ക തിരുവനന്തപുരം ഓഫീസില്‍ നിന്നും പാര്‍വതി തേജസ് കൈപ്പറ്റിയ കാര്‍ഡുകള്‍ സമാജം പ്രസിഡണ്ട് പി.വി. രാധാകൃഷ്ണ പിള്ളക്ക് കൈമാറി.
ജനറല്‍ സെക്രട്ടറി വര്‍ഗീസ് കാരക്കല്‍, വൈസ് പ്രസിഡന്റ് ദേവദാസ് കുന്നത്ത്, ചാരിറ്റി നോര്‍ക്ക ജനറല്‍ കണ്‍വീനര്‍ കെ. ടി. സലിം, നോര്‍ക്ക ഹെല്പ് ഡസ്ക്ക് കണ്‍വീനര്‍ രാജേഷ് ചേരാവള്ളി മറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍, നോര്‍ക്ക ഹെല്പ് ഡസ്ക്ക് അംഗങ്ങള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
അപേക്ഷനല്കിയവര്ക്ക് റസീപ്റ്റുമായി നോര്‍ക്ക ഹെല്പ് ഡസ്ക് ഓഫീസില്‍ വന്ന് കാര്‍ഡുകള്‍ കൈപ്പറ്റാവുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."