ബമ്പര്‍ ലോട്ടറിയടിച്ച് കൊടുങ്ങല്ലൂരിലെ രണ്ട് വിദ്യാലയങ്ങള്‍
കൊടുങ്ങല്ലൂര്‍: ബജറ്റില്‍ ബമ്പര്‍ ലോട്ടറിയടിച്ച് കൊടുങ്ങല്ലൂരിലെ രണ്ട് സര്‍ക്കാര്‍ വിദ്യാലയങ്ങള്‍. ശതോത്തര രജതജൂബിലി പിന്നിട്ട ശൃംഗപുരം ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, നൂറ്റാണ്ടിന്റെ പഴക്കമുള്ള ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ എന്നിവക്ക് മൂന്ന് കോടി രൂപ വീതമാണ് വകയിരുത്തിയിട്ടുള്ളത്. രണ്ടായിരത്തോളം വിദ്യാര്‍ഥികള്‍ പഠിക്കുന്ന രണ്ട് വിദ്യാലയങ്ങളും വിജയശതമാനത്തില്‍ ഏറെ മുന്നിലാണ്. മികച്ച പ്രവര്‍ത്തനത്തിനിടെ നിരവധി പുരസകാരങ്ങള്‍ നേടിയിട്ടുള്ള രണ്ട് സ്ഥാപനങ്ങളും നിലവാരം നിലനിറുത്തുന്നതിനായി പുതിയ പദ്ധതികള്‍ വിജയകരമായി പരീക്ഷിച്ചു വരികയാണ്. മികച്ച പി.ടി.എയ്ക്കുള്ള റവന്യു ജില്ലാതല അവാര്‍ഡുകള്‍ ഇരു വിദ്യാലയങ്ങളും നേടിയിട്ടുണ്ട്
പല വിദ്യാലയങ്ങളും കുട്ടികളില്ലാതെ ഡിവിഷന് നഷ്ടപ്പെടുമെന്ന ഭീഷണി നേരിടുമ്പോള്‍ ഈ രണ്ട് വിദ്യാലയങ്ങളിലേക്ക് കുട്ടികള്‍ ഒഴുകിയെത്തുകയാണ്. മികച്ച പ്രവര്‍ത്തനത്തിലൂടെ വിജയം നേടുന്ന രണ്ട് വിദ്യാലയങ്ങള്‍ക്കുള്ള അര്‍ഹിക്കുന്ന സമ്മാനമായി മാറുകയാണ് ബജറ്റ് വിഹിതം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."