HOME
DETAILS

കേരളത്തിലെ ഔഷധ മാലിന്യം; 20,000 ടണ്‍

  
backup
February 19 2020 | 07:02 AM

medicine-waste-20000-ten-in-kerala-2020

തിരുവനന്തപുരം: ആരോഗ്യത്തെക്കുറിച്ചുള്ള മലയാളികളുടെ ഉല്‍ക്കണ്ഠ മരുന്നുകളുടെ ഉപയോഗത്തിന്റെ തോത് വര്‍ധിപ്പിച്ചു. ഒപ്പം സംസ്ഥാനത്തെ ഔഷധ മലിനീകരണത്തിന്റെയും തോതും.


കേരളം ഒരു വര്‍ഷം വാങ്ങുന്നത് 12,350 കോടി രൂപയുടെ മരുന്നുകളാണ്. സര്‍ക്കാര്‍ സംവിധാനത്തിലൂടെ വിതരണം ചെയ്യുന്ന 350 കോടിയുടെ മരുന്നു കൂടാതെ സ്വകാര്യ ആശുപത്രികള്‍ വഴിയും മെഡിക്കല്‍ ഷോപ്പുകളിലൂടെയും വില്‍പന നടത്തുന്നത് 12,000 കോടിയുടെ മരുന്നുകളാണ്. മുന്‍വര്‍ഷങ്ങളില്‍ ശരാശരി ഇതു പത്തു കോടിയായിരുന്നു.


ഇപ്പോള്‍ ദേശീയ മരുന്ന് ഉപയോഗത്തിന്റെ പത്തു ശതമാനം കേരളത്തിലാണ്. 1.10 ലക്ഷം കോടിയുടെ മരുന്നുകളാണ് ഒരു വര്‍ഷം ശരാശരി രാജ്യത്തു വിറ്റഴിക്കുന്നത്. കേരളത്തിലെ 20,000 അംഗീകൃത മെഡിക്കല്‍ ഷോപ്പുകളിലൂടെയും 1,500ഓളം സ്വകാര്യ ആശുപത്രികളിലൂടെയും വിറ്റഴിക്കുന്ന മരുന്നിന്റെ തോത് ഓരോ വര്‍ഷവും വര്‍ധിക്കുകയാണ്. ഇതില്‍ നല്ലൊരു പങ്ക് കഴിക്കാതെ മാലിന്യമായി ഭൂമിയിലേക്കു പുറംതള്ളുന്നത് ഔഷധ മലിനീകരണത്തിന്റെ ഭീകരാവസ്ഥ സൃഷ്ടിക്കുകയാണ്. കാലാവധി കഴിഞ്ഞതും പൂര്‍ണായി ഉപയോഗിക്കാത്തതുമായ മരുന്നുകള്‍ ഒരു വര്‍ഷം 20,000 ടണ്‍വരും. ഈ മലിനീകരണം തടയുന്നതിന് സംസ്ഥാനതലത്തില്‍ പദ്ധതികളോ ഫണ്ടോ ഇല്ല. തിരുവനന്തപുരത്ത് ഉപയോഗശൂന്യമായ മരുന്നുകളുടെ സംഭരണത്തിനും സംസ്‌കരണത്തിനുമായി പരീക്ഷണാര്‍ഥം സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോളര്‍ വിഭാഗം ഔഷധവ്യാപാരികളുടെ സംഘടനയുമായി ചേര്‍ന്ന് നടത്തുന്ന പ്രൗഡ് പദ്ധതി എട്ടു മാസം പിന്നിട്ടു. ആറു മാസത്തിനുള്ളില്‍ 6,500 ടണ്‍ ഔഷധമാലിന്യമാണ് തിരുവനന്തപുരത്തു നിന്ന് സംസ്‌കരണത്തിനായി കയറ്റിയയച്ചത്.


ഔഷധമാലിന്യങ്ങളുടെയും ആശുപത്രി മാലിന്യങ്ങളുടെയും സംഭരണവും സംസ്‌കരണവും സ്വകാര്യമേഖലയിലെ കമ്പനികളാണ് നിര്‍വഹിക്കുന്നത്. തിരുവനന്തപുരത്ത് ആരംഭിച്ച പ്രൗഡ് പദ്ധതി വിജയകരമാണെന്നും ഇതിനാവശ്യമായ ഫണ്ടോ പദ്ധതികളോ ഇല്ലാത്തതാണ് പദ്ധതി സംസ്ഥാനതലത്തില്‍ വ്യാപിപ്പിക്കുന്നതിന് തടസ്സമെന്നും സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോളര്‍ രവി എസ്. മേനോന്‍ 'സുപ്രഭാത'ത്തോടു പറഞ്ഞു. 200 ഔഷധശാലകള്‍ക്കു മുന്നില്‍ സ്ഥാപിച്ച അടച്ചൂപൂട്ടിയ ടിന്നുകളിലാണ് ജനങ്ങള്‍ ഉപയോഗശൂന്യമായ മരുന്നുകള്‍ നിക്ഷേപിക്കുന്നത്. ഇവ 15 ദിവസം കൂടുമ്പോള്‍ ശേഖരിച്ച് വഞ്ചിയൂരിലുള്ള സംഭരണശാലയില്‍ എത്തിക്കുകയും അവിടെ നിന്ന് ലോറിയില്‍ മംഗളൂരുവില്‍ എത്തിക്കുകയും ചെയ്യുന്നതാണ് പ്രൗഡ് പദ്ധതി. ഇതു സംസ്ഥാനത്തു വ്യാപകമാക്കാനാണ് ഡ്രഗ്‌സ് കണ്‍ട്രോളിങ് വിഭാഗം ലക്ഷ്യമിടുന്നത്.
സര്‍ക്കാരിന്റെ ശ്രദ്ധയില്‍ ഇക്കാര്യം കൊണ്ടുവന്നിട്ടുണ്ടെന്നും ബജറ്റില്‍ ക്ലീന്‍ കേരളയുടെ ഭാഗമായി ഇതിനു തുക നീക്കിവയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ നിന്നുള്ള ഔഷധമാലിന്യങ്ങളില്‍ നേരിയ വിഹിതം മാത്രമാണ് കഞ്ചിക്കോട്ടും മംഗളൂരുവിലുമുള്ള സ്വകാര്യ സംസ്‌കരണശാലകളിലേക്കു പോകുന്നത്.

ബാക്കിയുള്ളയെല്ലാം ഭൂമിയില്‍ കുഴിച്ചുമൂടുകയാണ് പതിവ്. ഇത് വലിയ പരിസ്ഥിതി ആഘാതവും ആരോഗ്യപ്രശ്‌നങ്ങളുമായിരിക്കും ഭാവിയില്‍ സൃഷ്ടിക്കുക. ആന്റിബയോട്ടിക്കുകള്‍ വെള്ളത്തില്‍ കലര്‍ന്നാല്‍ അതു നിരവധി അസുഖങ്ങള്‍ക്കു കാരണമാകും. കൂടാതെ ഈ ആന്റിബയോട്ടിക്കുകള്‍ ഭക്ഷിക്കുന്ന ചെറുമത്സ്യങ്ങളെ വലിയ മത്സ്യങ്ങള്‍ ഭക്ഷിക്കുകയും അവയെ മനുഷ്യന്‍ ഭക്ഷിക്കുകയും ചെയ്യുന്ന ഒരു ശൃംഖലയിലൂടെ പുതിയ വൈറസുകളും ബാക്ടീരിയകളും രൂപപ്പെടുകയും ചെയ്യും. ഇവയെ നേരിടാനുള്ള ആന്റിബയോട്ടിക്കുകള്‍ കണ്ടെത്തിയിട്ടില്ലാത്തതിനാല്‍ വലിയ പ്രതിസന്ധിയാകും നേരിടുക.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  6 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  6 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  6 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  6 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  7 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  7 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  8 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  8 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  8 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  8 hours ago