HOME
DETAILS

ബി.എം.എസ് സമരം സമ്പൂര്‍ണ പരാജയം

  
backup
March 03 2017 | 20:03 PM

%e0%b4%ac%e0%b4%bf-%e0%b4%8e%e0%b4%82-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%b8%e0%b4%ae%e0%b4%b0%e0%b4%82-%e0%b4%b8%e0%b4%ae%e0%b5%8d%e0%b4%aa%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a3-%e0%b4%aa



വാടാനപ്പള്ളി: തൃശൂര്‍ കാഞ്ഞാണി റൂട്ടില്‍ ബി.എം.എസ് ബസ് തൊഴിലാളി യൂനിയന്‍ ആഹ്വാനം ചെയ്ത അനിശ്ചിതകാല സമരത്തില്‍ നിന്ന് മറ്റ് യൂനിയനുകളും തൊഴിലാളികളും ഉടമകളും പിന്മാറിയതിനെ തുടര്‍ന്ന് സമരം പരാജയപ്പെട്ടു.
ഇതിനിടെ  സര്‍വിസ് നടത്താന്‍ തയാറായ ബസുകള്‍ക്ക് നേരെ വ്യാപക കല്ലേറ്. ബസ് തടഞ്ഞവരെ പിടിച്ചുമാറ്റാന്‍ ശ്രമിക്കുന്നതിനിടെ രണ്ട് പൊലിസുകാര്‍ക്ക് പരുക്കേറ്റു. അന്തിക്കാട് എസ്.ഐ കെ.എസ് സുനീഷ്, സി.പി.ഒ ഷറഫുദ്ദീന്‍ എന്നിവര്‍ക്കാണു പരുക്കേറ്റത്.
കൈ കാലുകള്‍ക്ക് മുറിവേറ്റ ഇരുവരും വാടാനപ്പള്ളി സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ പ്രഥമ ചികിത്സ നേടി. അതിനിടെ കല്ലേറുണ്ടായിട്ടും പണിമുടക്ക് അവഗണിച്ച് ഭൂരിഭാഗം ബസുകളും സര്‍വിസ് നടത്തി.
കിരണ്‍ മോട്ടോര്‍ സര്‍വിസിന്റെ മൂന്ന് ബസുകളും ഗ്രാന്‍ഡ് മോട്ടോഴ്‌സിന്റെ രണ്ടും ഐഷ, ബട്ടര്‍ഫ്‌ലൈ, അന്നപൂര്‍ണേശ്വരി എന്നീ ഓരോ ബസുകളുമാണു കാഞ്ഞാണി, വാടാനപ്പള്ളി, കണ്ടശ്ശാങ്കടവ് മേഖലകളിലായി ആക്രമിക്കപ്പെട്ടത്. ഇന്നലെ പുലര്‍ച്ചെ കാഞ്ഞാണി സ്റ്റാന്റ്, കണ്ടശ്ശാങ്കടവ്, കാഞ്ഞാണി, ഗണേശമംഗലം പെട്രോള്‍ പമ്പുകള്‍ എന്നിവിടങ്ങളില്‍ പാര്‍ക്ക് ചെയ്തിരുന്ന ബസുകളുടെ മുന്‍ വശത്തെ ചില്ലുകള്‍ തകര്‍ത്ത നിലയില്‍ കണ്ടെത്തുകയായിരുന്നു.
പിന്നീട് അഞ്ചരയോടെ സര്‍വിസ് നടത്തുകയായിരുന്ന കിരണ്‍ ബസിനെ കാഞ്ഞാണിയില്‍ വച്ച് രണ്ടംഗ സംഘം കല്ലെറിഞ്ഞു. സംഭവമറിഞ്ഞ് അന്തിക്കാട് പൊലിസെത്തുകയും ഈ സമയം കൂടുതല്‍ സമരാനുകൂലികള്‍ എത്തുകയുമായിരുന്നു. ഇവരെ പിടിച്ചുമാറ്റാനുള്ള ബലപ്രയോഗത്തിനിടെയാണു പൊലിസുകാര്‍ക്ക് പരുക്കേറ്റത്. ഇതിനിടെ കല്ലെറിഞ്ഞവര്‍ രക്ഷപ്പെട്ടിരുന്നു.
പൊലിസിനെ ആക്രമിച്ച സംഭവത്തില്‍ 12 പേരെ അന്തിക്കാട് പൊലിസ് അറസ്റ്റ് ചെയ്തു. ബസ് ആക്രമിച്ചവരും പൊലിസിനെ ആക്രമിച്ചവരും അറസ്റ്റിലായെന്ന വാര്‍ത്ത പുറത്തായതോടെ ആശങ്കയാല്‍ സംശയിച്ച് നിന്ന മറ്റ് ബസ് ജീവനക്കാരും ബസുകളുമായി നിരത്തിലിറങ്ങിയതോടെ ബി.എം.എസ് ആഹ്വാനം ചെയ്ത സമരം സമ്പൂര്‍ണ പരാജയമായി മാറി. സമരാനുകൂലികളായ റെജി, വിനീത്, സിജു, സുജിത്ത്, രഞ്ജിത്ത്, സുജിത്ത്, ജിജിന്‍ എന്നിവരെ കോടതിയില്‍ ഹാജരാക്കി. പൊലിസിന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്തുക, ബസിനു കല്ലെറിയല്‍ എന്നീ കേസുകളാണു ഇവര്‍ക്കെതിരേ എടുത്തിട്ടുള്ളത്. കഴിഞ്ഞ തിങ്കളാഴ്ച അരിമ്പൂരില്‍ ശ്രീരാം ബസ് തടഞ്ഞുനിര്‍ത്തി ജീവനക്കാരെ മര്‍ദിച്ച കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ചാണു  ബി.എം.എസ് പണിമുടക്ക് പ്രഖ്യാപിച്ചത്. അതേസമയം ഈ സംഭവത്തില്‍ മൂന്ന് പേരെ ഇന്നലെ അന്തിക്കാട് പൊലിസ് അറസ്റ്റ് ചെയ്തു. അരിമ്പൂര്‍ നാലാംകല്ല് വിയ്യോക്കാരന്‍ സജീവന്‍ (കണ്ണന്‍41), വെളിയത്ത് അജീഷ് (36), കുന്നത്തങ്ങാടി താണിക്കല്‍ ജസ്റ്റിന്‍ (42)എന്നിവരാണ് അറസ്റ്റിലായത്. ഇവരെ ജാമ്യത്തില്‍ വിട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പേരാമ്പ്രയില്‍ കേന്ദ്ര ഇന്റലിജന്‍സ് റെയ്ഡ്; കാറിന്റെ രഹസ്യ അറയില്‍ സൂക്ഷിച്ച 3.22 കോടി രൂപ പിടിച്ചെടുത്തു

Kerala
  •  3 months ago
No Image

മുണ്ടക്കൈ ദുരിതാശ്വാസം; സര്‍ക്കാര്‍ ജീവനക്കാരുടെ സാലറി ചലഞ്ച് നീട്ടി സര്‍ക്കാര്‍

Kerala
  •  3 months ago
No Image

'സിപിഐ നിലപാടില്ലാത്ത പാര്‍ട്ടി; സിപിഎമ്മിനെയും മുഖ്യമന്ത്രിയെയും കാണുമ്പോള്‍ അവരുടെ അഭിപ്രായം മാറും'; രമേശ് ചെന്നിത്തല

Kerala
  •  3 months ago
No Image

മദ്യപിച്ച പണം ചോദിച്ചതിന് 11 കെവി ഫീഡര്‍ ഓഫ് ആക്കി; പെരുമാറ്റ ദൂഷ്യത്തിന് 3 കെസ്ഇബി ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

Kerala
  •  3 months ago
No Image

ദുബൈ എക്സിബിഷൻ സെന്റർ വികസനത്തിനായി 10 ബില്യൺ ദിർഹം മൂല്യമുള്ള പദ്ധതിക്ക് അംഗീകാരം

uae
  •  3 months ago
No Image

'പിണറായി വിജയന്‍ ആര്‍.എസ്.എസ് ഏജന്റ്'; പുരം കലക്കലില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കുന്നത് വരെ സമരമെന്ന് കെ മുരളീധരന്‍

Kerala
  •  3 months ago
No Image

ബലാത്സംഗക്കേസ്: സിദ്ദിഖ് സുപ്രീംകോടതിയിലേയ്ക്ക്

Kerala
  •  3 months ago
No Image

സഊദി അറേബ്യ: സെപ്റ്റംബർ 27 വരെ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

Saudi-arabia
  •  3 months ago
No Image

മണിക്കൂറില്‍ 95 കി.മീ വരെ വേഗം; 'മേക്ക് ഇന്‍ ഇന്ത്യ' പദ്ധതിയ്ക്ക് കീഴില്‍ ഡ്രൈവറില്ലാ മെട്രോ ട്രെയിനുകള്‍ ഒരുങ്ങുന്നു

latest
  •  3 months ago
No Image

3 വർഷത്തേക്ക് കുടിയൊഴിപ്പിക്കലിൽ നിന്ന് സംരക്ഷിക്കുന്നു; ഷാർജ പുതിയ വാടക കരാർ നിയമം

uae
  •  3 months ago