അഴിമതി ആരോപണം: ഡല്‍ഹി ഗതാഗത മന്ത്രി രാജിവച്ചു
ന്യൂഡല്‍ഹി: അഴിമതി ആരോപണം നേരിടുന്ന ഡല്‍ഹി ഗതാഗത മന്ത്രി ഗോപാല്‍ റായി രാജിവച്ചു. ആരോഗ്യപരമായ കാരണങ്ങള്‍ കൊണ്ടാണ് രാജിയെന്ന് ആംആദ്മി പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. പൊതുമരാമത്ത് ആരോഗ്യ മന്ത്രിയായ സത്യേന്ദ്ര ജെയിനിന് ഗതാഗതവകുപ്പിന്റെ അധിക ചുമതല നല്‍കിയിട്ടുണ്ട്.
ഒറ്റ- ഇരട്ട അക്ക നമ്പര്‍ വാഹനിയന്ത്രണത്തിന്റെ രണ്ടാംഘട്ടത്തിന് മുന്‍പ് പ്രീമിയം ബസ് സര്‍വിസിന് അനുമതി നല്‍കിയതില്‍ ക്രമക്കേട് നടത്തിയെന്നാണ് ഗോപാല്‍ റായിക്കെതിരേയുള്ള ആരോപണം. ആരോപണം തെളിഞ്ഞാല്‍ താന്‍ ജയിലില്‍ പോകാന്‍ തയാറാണെന്ന് റായ് കഴിഞ്ഞ ദിവസം പ്രസ്താവിച്ചിരുന്നു.
അഴിമതി വിരുദ്ധ സമിതിക്കുമുന്‍പില്‍ മന്ത്രി ഹാജരാകുകയും ചെയ്തു. അഴിമതി ആരോപണങ്ങളെ തുടര്‍ന്ന് അസിം അഹമ്മദ് ഖാനും വ്യാജസര്‍ട്ടിഫിക്കറ്റ് വിവാദത്തെ തുടര്‍ന്ന് ജിതേന്ദ്ര തോമറും നേരത്തെ കെജ്രിവാള് മന്ത്രിസഭയില്‍ നിന്ന് രാജിവച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."