'തസ്തികകള്‍ റദ്ദാക്കിയ നടപടിക്കെതിരേ കേസ്് നല്‍കും'
സുല്‍ത്താന്‍ ബത്തേരി: കാര്‍ഷിക ഗ്രാമവികസന ബാങ്കില്‍ ജില്ലാ ജോയിന്റ് രജിസ്ട്രാര്‍ ബാങ്ക് വിഭജനത്തിന്റെ ഭാഗമായി നാല് തസ്തികകള്‍ അനുവദിച്ചത് നിയമവിരുദ്ധമാണന്നും ഇതിനെതിരേ ജോയിന്റ് രജിസ്ട്രാര്‍ക്കെതിരേ ക്രിമിനല്‍ കേസ് നല്‍കുമെന്നും ബാങ്ക് മുന്‍പ്രസിഡന്റ് കെ.കെ ഗോപിനാഥന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
വര്‍ഷങ്ങള്‍ക്ക് മുമ്പ് മരിച്ചയാള്‍ക്ക് വരെ രജിസ്്ട്രാര്‍ തസ്തിക അനുവദിച്ചിട്ടുണ്ട്. ബാങ്കിലെ 29 നിയമനങ്ങള്‍ രജിസ്ട്രാര്‍ റദ്ധ് ചെയ്യുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഈ ജീവനക്കാര്‍ക്ക് തൊഴില്‍സുരക്ഷ നിലവിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. അഴിമതിയും സ്വജനപക്ഷപാതവുമാണ് ഉത്തരവിന് പിന്നിലെന്നും ഗോപിനാഥന്‍ ആരോപിച്ചു. നിയമവിരുദ്ധമായ ഈ ഉത്തരവ് രജിസ്ട്രാറുടെ 2011ലെ ഓര്‍ഡിനസ് 45ന് എതിരാണന്നും അധികാര ദുര്‍വിനിയോഗമാണെന്നും അദ്ദേഹം ആരോപിച്ചു. ഇക്കഴിഞ്ഞ നാലിനാണ് സുല്‍ത്താന്‍ ബത്തേരി താലൂക്ക് പ്രാഥമിക കാര്‍ഷിക ഗ്രാമവികസന ബാങ്കിലെ 29 തസ്തികകള്‍ ജില്ലാസഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ റദ്ദാക്കി ഉത്തരവായത്. സഹകരണനിയമങ്ങള്‍ പാലിക്കാതെ മുന്‍ ജില്ലാ ജോയിന്റ് രജിസ്ട്രാര്‍ അംഗീകരിച്ച തസ്തികളാണ് റദ്ദാക്കിയത്.
ക്ലാസിഫിക്കേഷന്‍ നടത്താതെയും ശൈശവാവസ്ഥയിലുള്ള ബാങ്കിന്റെ സാമ്പത്തികാവസ്ഥ പരിഗണിക്കാതെയും നടത്തിയ നിയമനങ്ങള്‍ സഹകരണ നിയമനങ്ങള്‍ക്ക് വിരുദ്ധമാണന്നും ജോയിന്റ് രജിസ്ട്രാറുടെ ഉത്തരവിലുണ്ട്. അതേസമയം പനമരത്തെ മാതൃബാങ്കില്‍ നിന്നും വിഭജിച്ച് സുല്‍ത്താന്‍ ബത്തേരിയിലെ ബാങ്കിലേക്ക് മാറ്റിയ നാല് ജീവനക്കാരെ നിലനിര്‍ത്തണമെന്നും ഉത്തരവിലുണ്ട്. അതേസമയം രണ്ട് മാസത്തിനുള്ളില്‍ ക്ലാസിഫിക്കേഷന്‍ നടത്തുന്നതിനുളള തീരുമാനം കൈകൊണ്ട് രജിസ്ട്രാറുടെ അംഗീകരാത്തിനായി സമര്‍പ്പിക്കണമെന്നും അതുപ്രകാരം സ്റ്റാഫ് പാറ്റേണ്‍ ഫീഡര്‍ കാറ്റഗറി റൂള്‍സ് അംഗീകരിച്ച് വാങ്ങണമെന്നും ജോയിന്റ് രജിസ്ട്രാര്‍(ജനറല്‍) ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്.
പനമരം കേന്ദ്രമായുള്ള വയനാട് പ്രാഥമിക കാര്‍ഷകി ഗ്രാമവികസന ബാങ്ക് 2011ലാണ് വിഭജിച്ച് സുല്‍ത്താന്‍ ബത്തേരി താലൂക്ക് പ്രാഥമിക കാര്‍ഷിക ഗ്രാമവികസന ബാങ്ക് രൂപികരിച്ചത്. യു.ഡി.എഫിന്റെ നേതൃത്വത്തിലുള്ള ഭരണസമിതിയായിരുന്നു ബാങ്ക് ഭരിച്ചിരുന്നത്.
ഈ കാലയളവില്‍ നടത്തിയ നിയമനങ്ങള്‍ വിവാദമാകുകയും പരാതികള്‍ ഉയര്‍ന്നതിന്റെയും അടിസ്ഥാനത്തില്‍ വകുപ്പ്തലത്തിലും വിജലന്‍സ് അന്വേഷണവും നടക്കുകയും ഭരണസമിതിക്കെതിരേ റിപ്പോര്‍ട്ട് നല്‍കുകയുമുണ്ടായി. ഇതോടെ യു.ഡി.എഫിന്റെ നേതൃത്വത്തിലുള്ള ഭരണസമിതിയെ പിരിച്ചുവിടുകയും ചെയ്തു. നിലവില്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഭരണമാണ് ബാങ്കില്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."