മോഷണ ശ്രമത്തിനിടെ പിടിയില്‍
എരുമപ്പെട്ടി: കരിയന്നൂര്‍ കുഞ്ഞിപ്പാപ്പ ജാറം പള്ളിയില്‍ നിന്നും ഇമാമിന്റെ പണവും വസ്ത്രവുമെടുത്ത് രക്ഷപ്പെടാന്‍ ശ്രമിച്ചയാളെ നാട്ടുകാര്‍ പിടികൂടി പൊലിസില്‍ എല്പിച്ചു. പിടിയിലായ ആള് മാനസിക രോഗിയാണെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം. പാലക്കാട് സ്വദേശിയായ ഇയാള്‍ പള്ളിയിലെത്തി ഇമാമിന്റെ മുറിയില്‍ കടന്ന് പണവും വസ്ത്രങ്ങളുമെടുത്ത് കടന്ന് കളയുകയായിരുന്നു.
പാഴിയോട്ടുമുറി സ്വദേശിയുടെ സൈക്കിളുമെടുത്ത് പോവുകയായിരുന്ന ഇയാളെ ഒരു കിലോമീറ്ററോളം ദൂരം പിന്തുടര്ന്നാണ് നാട്ടുകാര്‍ പിടികൂടിയത്. ചോദ്യം ചെയ്തപ്പോള്‍ പരസ്പര വിരുദ്ധമായ മറുപടിയാണ് ഇയാളില്‍ നിന്നും ലഭിക്കുന്നതെന്ന് പൊലിസ് പറഞ്ഞു.
കരിയന്നൂര്‍ പ്രദേശത്ത് അടുത്തിടെ ചെറുതും വലുതുമായ നിരവധി മോഷണങ്ങളാണ് ഇതിന് മുമ്പ് നടന്നിട്ടുള്ളത്. കരിയന്നൂരിലെ ഒരു വീട്ടില്‍ നിന്നും 25 പവന്റെ സ്വര്‍ണാഭരണങ്ങളും 15000 രൂപയും കവര്‍ന്നിരുന്നു. മോഷ്ടാക്കളെ കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തിലാണ് ഇയാള്‍ നാട്ടുകാരുടെ പിടിയിലാകുന്നത്. ഇയാളെ കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."