പൗരത്വ ഭേദഗതി നിയമം: തമിഴ്നാട് സെക്രട്ടറിയേറ്റിലേക്ക് പതിനായിരത്തോളം ആളുകള്‍ അണിനിരന്ന പ്രതിഷേധമാര്‍ച്ച്
ചെന്നൈ: പൗരത്വഭേദഗതി നിയമത്തിനെതിരെ തമിഴ്നാട് സെക്രട്ടേറിയറ്റിലേക്ക് പതിനായിരങ്ങള്‍ അണിനിരന്ന പടുകൂറ്റന്‍ മാര്‍ച്ച്. കനത്ത പൊലിസ് നിയന്ത്രണത്തിലുള്ള ചെന്നൈയില്‍ വിവിധ മുസ്ലിം സംഘടനളുടെ നേതൃത്വത്തിലാണ് മാര്‍ച്ച് നടക്കുന്നത്.
പൗരത്വ ഭേദഗതി നിയമത്തിനും ദേശീയ പൗരത്വ രജിസ്റ്ററിനും ദേശീയ ജനസംഖ്യാ പട്ടികയ്ക്കുമെതിരെ നിയമസഭ പ്രമേയം പാസാക്കണമെന്ന് ആവശ്യപ്പെട്ടാണ് മാര്‍ച്ച്.
തമിഴ്നാട് നിയമസഭയിലേക്ക് മാര്‍ച്ച് നടത്തരുതെന്ന് കഴിഞ്ഞ ദിവസം മദ്രാസ് ഹൈക്കോടതി പ്രതിഷേധക്കാരോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ തങ്ങള്‍ സമാധാനപരമായി മാത്രമേ പ്രകടനം നടത്തുകയുള്ളൂവെന്നും നിയമസഭാ കെട്ടിടത്തിന് സമീപത്തേക്ക് പ്രവേശിക്കുകയില്ലെന്നും പ്രതിഷേധക്കാര്‍ അറിയിച്ചു.
കോയമ്പത്തൂര്‍ കളക്ട്രേറ്റിലേക്കും തൂത്തുക്കുടി കളക്ട്രേറ്റിലേക്കും ഇതിനൊപ്പം തന്നെ മാര്‍ച്ച് നടക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."