വിലക്കയറ്റത്തിനെതിരേ മുസ്ലിം ലീഗ് പ്രതിഷേധ പ്രകടനം നടത്തി
കയ്പമംഗലം: കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ നിരുത്തരവാദത്താല് നിത്യോപയോഗ സാധനങ്ങളിന്മേലുള്ള വിലക്കയറ്റത്തിനെതിരേ കയ്പമംഗലം നിയോജകമണ്ഡലത്തില്‍ വിവിധ പഞ്ചായത്ത് കമ്മിറ്റികള്‍ പ്രതിഷേധ പ്രകടനം നടത്തി.
എടത്തിരുത്തി പഞ്ചായത്ത് മുസ്ലീം ലീഗ് കമ്മിറ്റി ചെന്ത്രാപിന്നി സെന്ററില്‍ നടത്തിയ പ്രതിഷേധ പ്രകടനത്തില്‍ ലീഗ് പഞ്ചായത്ത് പ്രസിഡന്റ് പി.എ മുഹമ്മദാലി ഹാജി അധ്യക്ഷനായി. യൂത്ത് ലീഗ് മണ്ഡലം സെക്രട്ടറി പി.എ അബ്ദുല്‍ ജലീല്‍, മുസ്ലിം ലീഗ് പഞ്ചായത്ത് സെക്രട്ടറി പി.എ.എം ഉബൈദുള്ള, എം.എസ്.എഫ് മണ്ഡലം സെക്രട്ടറി പി.എ നിസാര്‍, പി.കെ ഹംസ, പി.കെ ഷംസുദ്ദീന്, പി.യു അനസ്, പി.കെ മൊയ്തു സംസാരിച്ചു.
മുസ്ലിം ലീഗ് കയ്പമംഗലം പഞ്ചായത്ത് കമ്മിറ്റി കാളമുറിയില്‍ നിന്ന് മൂന്നുപീടിക സെന്ററിലേക്ക് പ്രതിഷേധ പ്രകടനം നടത്തി.
മൂന്നുപീടികയില്‍ നടന്ന യോഗത്തില്‍ ലീഗ് പഞ്ചായത്ത് പ്രസിഡന്റ് പി.കെ മുഹമ്മദ് അധ്യക്ഷനായി . യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് കെ.കെ അഫ്സല്, മുസ്ലിം ലീഗ് മണ്ഡലം പ്രസിഡന്റ് പി.ബി താജുദ്ദീന്, യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റ് കെ.കെ സക്കരിയ്യ, എം.എസ്.എഫ് ജില്ലാ ആക്റ്റിങ് പ്രസിഡന്റ് അഫ്സല് യൂസഫ്, ദലിത് ലീഗ് ജില്ലാ സെക്രട്ടറി കെ.എ പുരുഷോത്തമന്, പുത്തന്‍കുളം സെയ്തു ഹാജി, പി.യു നവാസ്, പി.എം സൈനുദ്ദീന്‍, പി.എം അക്ബറലി, ടി.കെ ഉബൈദ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."