എസ്.കെ.എസ്.എസ്.എഫ് നീലഗിരി ജില്ലാ 'രാഷ്ട്രരക്ഷാ യാത്ര' നാളെ മുതല്‍
ഗൂഡല്ലൂര്‍: ഈമാസം 25ന് ജില്ലാ കമ്മിറ്റി നടത്തുന്ന മനുഷ്യജാലികയുടെ മുന്നോടിയായി ഗൂഡല്ലൂര്‍-പന്തല്ലൂര്‍ താലൂക്കുകളിലെ മഹല്ലുകളില്‍ എസ്.കെ.എസ്.എസ്.എഫ് രാഷ്ട്രരക്ഷാ യാത്ര നടത്തും. രാജ്യത്തെ വിശ്വാസികള്‍ക്കിടയിലെ നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള സാമുദായിക ഐക്യവും മതമൈത്രിയും ബോധപൂര്‍വം ചില കേന്ദ്രങ്ങളില്‍ നിന്നും തകര്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ അതിനെതിരേ പൊതുസമൂഹത്തിന്റെ ശ്രദ്ധക്ഷണിക്കലും ഉണര്‍ത്തലുമാണ് യാത്രയുടെ ലക്ഷ്യം. യാത്രയുടെ പതാക നാളെ രാവിലെ സമസ്ത ജില്ലാ പ്രസിഡന്റ് സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങള്‍, കെ.പി മുഹമ്മദ് ഹാജി ചേര്‍ന്ന് കൈമാറും. ഗൂഡല്ലൂര്‍ ക്ലസ്റ്ററില്‍ സമസ്ത പി.കെ മുഹമ്മദലി ബാഖവി ഉദ്ഘാടനം ചെയ്യും. ജുദീര്‍ഷാന്‍ പ്രമേയ പ്രഭാഷണം നടത്തും. ദേവര്‍ഷോല ക്ലസ്റ്ററില്‍ എ.എം ശരീഫ് ദാരിമി ഉദ്ഘാടനം ചെയ്യും. മുജീബുറഹ്മാന്‍ പ്രമേയ പ്രഭാഷണം നടത്തും. നെലാക്കോട്ട ക്ലസ്റ്ററില്‍ കെ.പി അലി മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. ഫള്‌ലുറഹ്മാന്‍ ദാരിമി പ്രമേയ പ്രഭാഷണവും നടത്തും. ദേവാല ക്ലസ്റ്ററില്‍ മദ്‌റസാ മാനേജ്‌മെന്റ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് ആലി ഉപ്പട്ടി ഉദ്ഘാടനവും റിയാസ് ഫൈസി പ്രമേയപ്രഭാഷണവും നടത്തും. ഓവാലി ക്ലസ്റ്ററില്‍ ഗൂഡല്ലൂര്‍ റെയ്ഞ്ച് പ്രസിഡന്റ് മൊയ്തീന്‍കുട്ടി റഹ്മാനി ഉദ്ഘാടനവും ശുഐബ് നിസാമി പ്രമേയ പ്രഭാഷണവും നടത്തും. രണ്ടു സംഘങ്ങളായാണ് യാത്ര നടക്കുന്നത്. രാത്രി ഏഴിന് പാടന്തറയിലും എല്ലമലയിലും യാത്രകള്‍ സമാപിക്കും. പാണക്കാട് സയ്യിദ് ഹാരിസലി ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കുന്ന യാത്രയില്‍ ഫള്‌ലുറഹ്മാന്‍ ദാരിമി ഉപനായകനും മുജീബ് റഹ്മാന്‍ ഡയറക്ടറും അഷ്‌റഫ് കോര്‍ഡിനേറ്ററും ഷൗക്കത്ത് വിഖായ അമീറുമാണ്.
ഫിറോസ് ഫൈസി, റിയാസ് ഫൈസി, അബ്ദുറഹ്മാന്‍ ഫൈസി, ജസീര്‍, ഹനീഫ ഫൈസി സ്ഥിരാംഗങ്ങളാണ്. പാണക്കാട് സയ്യിദ് ശമീറലി ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കുന്ന യാത്രയില്‍ ജുദീര്‍ഷാന്‍ ഉപനായകനും ശുഐബ് നിസാമി ഡയറക്ടറും സുലൈമാന്‍ കോര്‍ഡിനേറ്ററും ഷാഫി മാസ്റ്റര്‍ വിഖായ അമീറുമാണ്. സലീം ഫൈസി, ശമ്മാസ് ദാരിമി, അഷ്‌കര്‍ എല്ലമല, മുനീര്‍, നൗഫല്‍ ദാരിമി സ്ഥിരാംഗങ്ങളാണ്. 100 അംഗ വിഖായ പ്രവര്‍ത്തകരും യാത്രയെ അനുഗമിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."