സംസ്ഥാനത്ത് ഭരണസ്തംഭനമെന്ന്; യു.ഡി.എഫ് നാളെ കലക്ടറേറ്റ് വളയും
കല്‍പ്പറ്റ: യു.ഡി.എഫ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നാളെ കലക്ടറേറ്റ് ഉപരോധ സമരം സംഘടിപ്പിക്കുമെന്ന് ജില്ലാ ചെയര്മാന് പി.പി എ കരീം, കണ്‍വീനര്‍ എന്‍.ഡി അപ്പച്ചന് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ജില്ലാ കലക്ടറേറ്റിന്റെ പ്രവര്‍ത്തനം പൂര്‍ണമായും സ്തംഭിപ്പിച്ച് രാവിലെ മുതല്‍ വൈകുന്നേരം വരെ ഉപരോധം തുടരും. ആയിരകണക്കിന് യു.ഡി.എഫ് പ്രവര്‍ത്തകര്‍ സമരത്തില്‍ പങ്കെടുക്കും. സമരം രാവിലെ പത്തിന് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി ഉദ്ഘാടനം ചെയ്യും.യു.ഡി.എഫ് സംസ്ഥാന-ജില്ലാ നേതാക്കള്‍ സംബന്ധിക്കും. സംസ്ഥാനത്തെ ഭരണ സ്തംഭനത്തിനെതിരേയും, വിശ്വാസ ആചാര സംരക്ഷണങ്ങള്‍ക്ക് വേണ്ടിയും, പ്രളയാനന്തര പുനരധിവാസ പ്രവര്‍ത്തനങ്ങളിലെ പരാജയത്തിനെതിരേയുമാണ് കലക്ടറേറ്റ് ഉപരോധ സമരമെന്ന് യു.ഡി.എഫ് നേതാക്കള്‍ പറഞ്ഞു. പ്രളയാനന്തര പുനരധിവാസം വയനാട് ജില്ലയില്‍ തികഞ്ഞ പരാജയമായി തുടരുകയാണ്. വീടും, പുരയിടവും പൂര്‍ണമായും നഷ്ടപ്പെട്ട 283 കുടുംബങ്ങള്‍ക്ക് ആറു ലക്ഷം സ്ഥലത്തിനും, നാല് ലക്ഷം വീടിനും ഉള്‍പ്പെടെ പത്ത് ലക്ഷം നല്‍കുമെന്ന് പ്രഖ്യാപിച്ചെങ്കിലും ഇവര്‍ക്ക് യാതൊരു സഹായവും ലഭിച്ചിട്ടില്ല. സ്ഥലം കണ്ടെത്തി വില കൊടുത്ത് വാങ്ങാന്‍ സര്‍ക്കാര്‍ അനാവശ്യമായ ഉപാധികള്‍ നിര്‍ദേശിക്കുകയാണ് ചെയ്തിരിക്കുന്നത്. തകര്‍ന്നടിഞ്ഞ കാര്‍ഷിക മേഖലയെ പുനരുദ്ധരിക്കാനുള്ള യാതൊരു നടപടിയും സര്‍ക്കാറിന്റെ ഭാഗത്തു നിന്നും ഉണ്ടാവുന്നില്ല. വയനാടിന് ആരോഗ്യ മേഖലയിലെ സ്വ്പന പദ്ധതിയായ വയനാട് ഗവ. മെഡിക്കല്‍ കോളജ് തകര്‍ക്കാനുള്ള ശ്രമമാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ നടത്തുന്നതെന്നും ഇവര്‍ ആരോപിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ നേതാക്കളായ കെ.കെ അഹമ്മദ് ഹാജി, എം.സി സെബാസ്റ്റ്യന്‍, വി.എ മജീദ്, പി.പി ആലി, റസാഖ് കല്‍പ്പറ്റ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."