ജനപ്രതിനിധികളെ നോക്കുകുത്തിയാക്കി റവന്യൂ വകുപ്പ്
നിലമ്പൂര്‍: ചാലിയാര്‍ പഞ്ചായത്തില്‍ ആദിവാസി കുടുംബങ്ങളുടെ പുനരധിവാസവുമായി ബന്ധപ്പെട്ട പഞ്ചായത്ത് ഓഫിസില്‍ നടന്ന അവലോകന യോഗത്തില്‍ ജനപ്രതിനിധികള്‍ക്ക് വിലക്ക്. പ്രളയത്തില്‍ വീട് റഷ്ടപ്പെട്ട 34 കുടുംബങ്ങളെ വനം വകുപ്പ് റവന്യൂ വകുപ്പിന് കൈമാറിയ അകമ്പാടം നരി പൊയിലിലെ 25 ഏക്കര്‍ സ്ഥലത്തെ പുനരധിവാസവുമായി ബന്ധപ്പെട്ടാണ് സബ് കലക്ടറുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നത്.
25 ഏക്കറില്‍ 17 ഏക്കര്‍ സ്ഥലം അവര്‍ക്ക് നല്‍കും. ഒരു കുടുംബത്തിന് 50 സെന്റ് സ്ഥലം വീതം നല്‍കും.
ഒരു മാസത്തിനുള്ളില്‍ പട്ടയവും കൈമാറും. ബാക്കിസ്ഥലം കോളനി നവീകരണ പ്രവര്‍ത്തികള്‍, റോഡ്, ഗ്രൗണ്ട് എന്നിവക്ക് മാറ്റിവെയ്ക്കും.
പ്രളയ സമയത്തു തന്നെ റവന്യൂ വകപ്പിനെതിരെ ആരോപണം ഉയര്‍ന്നിരുന്നു പ്രളയ സമയത്ത് മാതൃകാ പ്രവര്‍ത്തനം നടത്തിയ ജനപ്രതിനിധികളാണ് റവന്യൂ വകുപ്പിന്റെ നിലപാടുമൂലം യോഗത്തിന് പുറത്ത് നില്‍ക്കേണ്ടി വന്നതെന്നതും ശ്രദ്ധേയമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."