എസ്.വൈ.എസ് കരിപ്പൂര്‍ ഹജ്ജ് എംബാര്‍ക്കേഷന്‍ സേവ് ഡേ; ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു
മണ്ണാര്‍ക്കാട്: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തെ ഹജ്ജ് എംബാര്‍ക്കേഷന്‍ പോയന്റായി നിലനിര്‍ത്തണമെന്നാവശ്യപ്പെട്ട് എസ്.വൈ.എസ് സംസ്ഥാന വ്യാപകമായി ആചരിക്കുന്ന കരിപ്പൂര്‍ ഹജ്ജ് എംബാര്‍ക്കേഷന്‍ സേവ് ഡേയുടെ ജില്ലാതല ഉദ്ഘാടനം മണ്ണാര്‍ക്കാട് ഇസ്‌ലാമിക് സെന്ററില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ട്രഷറര്‍ സി.കെ.എം. സ്വാദിഖ് മുസ്‌ലിയാര്‍ നിര്‍വഹിച്ചു. എസ്.കെ.ജെ.എം. ജില്ലാ ജനറല്‍ സെക്രട്ടറി സി. മുഹമ്മദലി ഫൈസി അധ്യക്ഷനായി. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ഹബീബ് ഫൈസി കോട്ടോപ്പാടം മുഖ്യപ്രഭാഷണം നടത്തി. ടി.പി. മുഹമ്മദ് മുസ്‌ലിയാര്‍, ഹാഫിള് അബ്ദു സലീം ഫൈസി, റിയാസ് മൗലവി മൈലാംപാടം, മുഹമ്മദ് അനസ് വാഫി സംബന്ധിച്ചു.
കേരളത്തില്‍ നിന്ന് സര്‍ക്കാര്‍ വഴി ഹജ്ജിന് പോകുന്നവരില്‍ 85 ശതമാനവും മലബാര്‍ ജില്ലകളില്‍ നിന്നുള്ളവരായതിനാലും, അത്യാധുനിക സൗകര്യങ്ങളുള്ള ഹജ്ജ്ഹൗസും, വലിയ വിമാനങ്ങള്‍ വന്നിറങ്ങാനുള്ള റണ്‍വേ സൗകര്യം കരിപ്പൂരില്‍ സജ്ജമായതിനാലും ഈ വര്‍ഷം തന്നെ കരിപ്പൂര്‍ വിമാനത്താവളം ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റായി നില നിര്‍ത്തണം എന്നാവശ്യപ്പെട്ട് കൊണ്ടുള്ള ഈമെയില്‍ സന്ദേശം കേന്ദ്ര വിദേശകാര്യ വകുപ്പിനും കേന്ദ്ര ഹജ്ജ് കമ്മിറ്റിക്കും അയക്കുന്നതിന്റെ ഉദ്ഘാടനവും സി.കെ.എം. സ്വാദിഖ് മുസ്‌ലിയാര്‍ നിര്‍വഹിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."