HOME
DETAILS
MAL
യമനൽ പരുക്കേറ്റവരെ ചികിത്സയ്ക്കായി സഊദിലെത്തിച്ചു
backup
February 19 2020 | 13:02 PM
ജിദ്ദ: യമനിലെ അല്‍ ജൗഫില്‍ യുദ്ധത്തില്‍ പരുക്കേറ്റവരെ ചികിത്സയ്ക്കായി സഊദി അറേബ്യയിലെത്തിച്ചു. യമനില്‍ ഹൂതികള്‍ക്കെതിരായ സൈനിക നടപടിയ്ക്കിടെ സഊദി വ്യോമസേനയുടെ യുദ്ധ വിമാനം തകര്‍ന്നുവീണിരുന്നു.
ടൊര്‍ണാഡോ ഇനത്തില്‍ പെട്ട യുദ്ധവിമാനം ജനവാസ മേഖലയില്‍ തകര്‍ന്നുവീണതിനാല്‍ സാധാരണക്കാര്‍ക്ക് പരിക്കേറ്റിരിക്കാന്‍ സാധ്യതയുണ്ടെന്ന് അറബ് സഖ്യസേനാ വക്താവ് കേണല്‍ തുര്‍കി അല്‍ മാലികി അറിയിച്ചിരുന്നു. ഇവിടെ പരിക്കേറ്റവരെയാണ് സഊദി അറേബ്യയിലെ വിവിധ ആശുപത്രികളില്‍ എത്തിച്ച് ചികിത്സ നല്‍കുന്നത്. അതേസമയം പ്രദേശത്തെ സാധാരണക്കാരെ ഹൂതികള്‍ മനുഷ്യകവചമായി ഉപയോഗിക്കുകയാണെന്നും അറബ് സഖ്യസേന വൃത്തങ്ങള്‍ ആരോപിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."