കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താന്‍ സ്വതന്ത്ര സന്നദ്ധസേന
പാണ്ടിക്കാട്: പൂര്‍ണമായും കോണ്‍ഗ്രസ് നിയന്ത്രണത്തില്‍ കേഡര്‍ പരിശീലനത്തോടെ പ്രവര്‍ത്തിക്കുന്ന സ്വതന്ത്ര സന്നദ്ധസേന കോണ്‍ഗ്രസ് ബ്രിഗേഡ് മലപ്പുറത്ത്നിന്ന് പ്രവര്‍ത്തനം ആരംഭിക്കുന്നു.
ആദ്യഘട്ടത്തില്‍ 25 പഞ്ചായത്തുകളില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട 125 അംഗങ്ങള്‍ക്ക് പരിശീലനം നല്‍കും. തീവ്ര പരിശീലനത്തിലൂടെ കേഡര്‍മാരായ പ്രവര്‍ത്തകരെ വാര്‍ത്തെടുക്കാനാണ് ലക്ഷ്യമിടുന്നത്.
രണ്ടുമാസക്കാലം നീണ്ടുനില്‍ക്കുന്ന പരിശീലന പരിപാടി ഫെബ്രുവരിയില്‍ ആരംഭിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. ഫുട്ബാള്‍, കായികരംഗത്തെ വിദഗ്ധരും എന്‍.സി.സി, സ്കൗട്ട് എന്നിവയില്‍ മികവ് തെളിയിച്ചവരുമാണ് ബ്രിഗേഡിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുക. മുഴുവന്‍ പഞ്ചായത്തുകളിലും പ്രവര്‍ത്തനം വ്യാപകമാക്കാനും ഇതിന്റെ ഭാഗമായി ഒരു ഫുട്ബാള്‍ അക്കാദമി ആരംഭിക്കുന്നതിനും പദ്ധതിയുണ്ടെന്നും സംഘാടകര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."