എല്‍.ഡി ക്ലര്‍ക്ക്: അപേക്ഷിക്കാന്‍ വീണ്ടും അവസരം നല്‍കി പി.എസ്.സി
കോഴിക്കോട്: വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ ലോവര്‍ ഡിവിഷന്‍ ക്ലര്‍ക്ക് തസ്തികയിലേക്ക് അപേക്ഷിക്കാന്‍ ഉദ്യേഗാര്‍ത്ഥികള്‍ക്ക് വീണ്ടും അവസരം നല്‍കി പി.എസ്.സി. മാര്‍ച്ച് 15 വരെ അപേക്ഷ സമര്‍പ്പിക്കാം. 2016 നവംബറില്‍ പി.എസ്.സി പ്രസിദ്ധീകരിച്ച വിജ്ഞാപനത്തില്‍ ഡിസംബര്‍ 28 വരെയാണ് ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാന്‍ ആദ്യം അവസരം നല്‍കിയിരുന്നത്. ഇപ്പോള്‍ മാര്‍ച്ച് 15 വരെ സമയം അനുവദിച്ചതായാണ് പി. എസ്. സിയുടെ ഓണ്‍ലൈന്‍ നോട്ടിഫിക്കേഷനില്‍ പറയുന്നത്. വിവിധ ജില്ലകളില്‍ അപേക്ഷിച്ച ഉദ്യോഗാര്‍ഥികള്‍ക്കുള്ള പരീക്ഷ ആറ് ഘട്ടങ്ങളിലായി ജൂണ്‍, ജൂലൈ മാസങ്ങളില്‍ ആണ് നടത്തുന്നത്.
ജൂണ്‍ 17ന് തിരുവനന്തപുരം, മലപ്പുറം, ജൂലൈ ഒന്നിന് കൊല്ലം, തൃശ്ശൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലും ജൂലൈ 15ന് ആലപ്പുഴ, ഇടുക്കി, കോഴിക്കോട് എന്നിവിടങ്ങളിലും 19 ന് പത്തനംതിട്ട, പാലക്കാട്, 26 ന് കോട്ടയം, വയനാട് എന്നീ ക്രമത്തിലാണ് എല്‍.ഡി ക്ലര്‍ക്ക് പരീക്ഷ നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. പരീക്ഷാ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചതിന് ശേഷം അപേക്ഷിക്കാന്‍ വീണ്ടും അവസരം നല്‍കുന്നത് പി.എസ്.സി യുടെ ചരിത്രത്തില്‍ ആദ്യമായിട്ടാണെന്ന് ഉദ്യോഗാര്‍ഥികള്‍ പറയുന്നു.
എന്നാല്‍ മാര്‍ച്ച് 15 വരെ വീണ്ടും അവസരം നല്‍കിയതിനാല്‍ അപേക്ഷകരും ഇനിയും വര്‍ധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."