HOME
DETAILS

കാട്ടാന ശല്യം വര്‍ധിക്കുന്നു; നഷ്ടപരിഹാരം ഇപ്പോഴും കടലാസില്‍

  
backup
March 03 2017 | 20:03 PM

%e0%b4%95%e0%b4%be%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%be%e0%b4%a8-%e0%b4%b6%e0%b4%b2%e0%b5%8d%e0%b4%af%e0%b4%82-%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a7%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%81




വാളയാര്‍: ജില്ലയില്‍ കാട്ടാന നശിപ്പിച്ച കാര്‍ഷിക വിളകള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന ധനസഹായം ലഭിക്കാന്‍ കടമ്പകളേറെയെന്ന് കര്‍ഷകരുടെ പരാതി. മലയോര മേഖലയിലെ കര്‍ഷകര്‍ക്കാണ് ഒന്നിനു പിറകേ ഒന്നായി ദുരിതം അനുഭവിക്കേണ്ടി വരുന്നത്. കഠിനാധ്വാനം നടത്തിയും പണം മുടക്കിയുമാണ് കര്‍ഷകര്‍ ഉപജീവനത്തിനായി വിളയിറക്കുന്നത്.
കുടിവെള്ളവും ആഹാരവും തേടി നാട്ടിലിറങ്ങുന്ന കാട്ടാനകള്‍ വന്‍തോതില്‍ കൃഷി നശിപ്പിച്ചാണ് പലപ്പോഴും വനത്തിലേക്കു മടങ്ങുന്നത്. ബാങ്ക് വായ്പയും മറ്റും ഉപയോഗിച്ച് കൃഷിയിറക്കിയവര്‍ ഇതോടെ കണ്ണീരും കൈയുമായി സര്‍ക്കാര്‍ സഹായത്തിനായി ശ്രമിക്കുന്നത്. ഈ നഷ്ട പരിഹാരം ലഭിക്കുന്നതിനായി ആദ്യം ചെയ്യേണ്ടത് ഫോറസ്റ്റ് ഓഫീസില്‍ വിവരം അറിയിക്കുകയാണ്. നിശ്ചിത മാതൃകയിലുള്ള അപേക്ഷ തയ്യാറാക്കി ബന്ധപ്പെട്ട ഫോറസ്റ്റ് റേഞ്ച് ഓഫീസില്‍ നല്‍കണം. ഇവിടെ നിന്നുള്ള ശുപാര്‍ശയോടെ  ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസില്‍ സമര്‍പ്പിക്കണം. തുടര്‍ന്നു ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി വിളകളുടെ നഷ്ടപരിഹാരം കണക്കാക്കും. ഓരോ കൃഷിയുടെയും നഷ്ടപരിഹാര തുക വ്യത്യസ്തമായിരിക്കും.
    കായ്ഫലമുള്ള തെങ്ങിന് 200 ഉം കവുങ്ങിന് 165 ഉം കുലച്ച വാഴക്ക് 110 രൂപയുമാണ് നഷ്ടപരിഹാരം. പരിശോധനയ്‌ക്കെത്തുന്ന ഉദ്യോഗസ്ഥന്റെ മനോഗതി അനുസരിച്ചാവും കര്‍ഷകന് ലഭിക്കുന്ന നഷ്ട പരിഹാരം. സര്‍ക്കാരില്‍ നിന്നു കിട്ടുന്ന ആശ്വാസമാണല്ലോ എന്നു കരുതി കടലാസുകളെല്ലാം കൃത്യമായി നല്‍കിയാലും ധനസഹായം ലഭിക്കാന്‍ പിന്നേയും താമസിക്കും. സര്‍ക്കാര്‍ അലോട്ട് മെന്റ് ലഭ്യമാവുന്നമുറക്കേ പണം ലഭിക്കൂ. അടുത്ത സീസണാകുമ്പോഴായിരിക്കും ആദ്യ വര്‍ഷത്തെ നഷ്ടപരിഹാരം ലഭിക്കുക. മലയോര മേഖലയില്‍ കാട്ടാനകള്‍ കഴിഞ്ഞ ദിവസവും വ്യാപകമായി കൃഷിനശിപ്പിച്ചിരുന്നു. കഞ്ചിക്കോട്, വാളയാര്‍, പൂഞ്ചോല, മാന്തോണി, തെങ്കരയിലെ എടത്തനാട്ടുകര, താണിക്കുന്ന്, പൊന്‍പാറ കോട്ടോപ്പാടം മേക്‌ളപ്പാറ, അമ്പലപ്പാറ മേഖലകളിലാണ് കാട്ടാനക്കൂട്ടം കൃഷി നശിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷമുണ്ടായ കൃഷിനാശത്തിന് നഷ്ടപരിഹാരമായി എണ്ണായിരം രൂപ ലഭിച്ചത് മെയ് മാസത്തിലായിരുന്നുവെന്ന് ജില്ലയിലെ കര്‍ഷകന്‍ കൃഷ്ണന്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കള്ളക്കടല്‍ ജാഗ്രതാ നിര്‍ദേശം; തോട്ടപ്പള്ളിയില്‍ കടല്‍ ഉള്‍വലിഞ്ഞു

Kerala
  •  2 months ago
No Image

വിദ്യാർഥികൾക്ക് പ്രത്യേക നോൽ കാർഡ് പ്രഖ്യാപിച്ച് ആർ.ടി.എ

uae
  •  2 months ago
No Image

ശബരിമലയില്‍ വെര്‍ച്വല്‍ ക്യൂ ബുക്കിങ്; പ്രതിദിനം 70,000 പേര്‍ക്ക് 

Kerala
  •  2 months ago
No Image

രാഹുല്‍ മാങ്കൂട്ടത്തില്‍ പാര്‍ട്ടിയും ജനങ്ങളും ആഗ്രഹിച്ച സ്ഥാനാര്‍ഥിയെന്ന് ഷാഫി പറമ്പില്‍ 

Kerala
  •  2 months ago
No Image

സാമ്പത്തിക തര്‍ക്കം; സുഹൃത്തിനോട് പ്രതികാരം ചെയ്യാന്‍ നാല് വിമാനങ്ങള്‍ക്ക് നേരെ ബോംബ് ഭീഷണി; കൗമാരക്കാരന്‍ പിടിയില്‍

latest
  •  2 months ago
No Image

സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ എഐസിസി തീരുമാനം അന്തിമം, വയനാട്, പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പുകളില്‍ യുഡിഎഫ് വന്‍ വിജയം നേടും: രമേശ് ചെന്നിത്തല

Kerala
  •  2 months ago
No Image

സംസ്ഥാന സ്‌കൂള്‍ കലോത്സവം ജനുവരി നാല് മുതല്‍ എട്ട് വരെ തിരുവനന്തപുരത്ത് 

Kerala
  •  2 months ago
No Image

വിമാനങ്ങളിലെ ബോംബ് ഭീഷണി തുടര്‍ക്കഥയാകുന്നു; അടിയന്തര യോഗം ചേര്‍ന്നു

latest
  •  2 months ago
No Image

തുടരെയുള്ള ബോംബ് ഭീഷണി; വിമാനങ്ങളില്‍ സുരക്ഷയ്ക്കായി ആയുധധാരികളായ സ്‌കൈ മാര്‍ഷലുകളുടെ എണ്ണം വര്‍ധിപ്പിച്ചു

latest
  •  2 months ago
No Image

കേരള തീരത്ത് കള്ളക്കടല്‍ പ്രതിഭാസത്തിന് സാധ്യത; അതീവ ജാഗ്രതാ നിര്‍ദേശം

Kerala
  •  2 months ago