രാഷ്ട്രരക്ഷാ യാത്രക്ക് തുടക്കം
വെളിയങ്കോട്: 'രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിന്റെ കരുതല്‍ ' എന്ന പ്രമേയത്തില്‍ എസ്.കെ.എസ്.എസ്.എഫ് വെസ്റ്റ് ജില്ലാ കമ്മിറ്റി 26 ന് ചെമ്മാട് നടത്തുന്ന മനുഷ്യജാലികയുടെ പ്രചാരണാര്‍ഥം ജില്ലാ പ്രസിഡന്റ് സയ്യിദ് ഫഖ്റുദ്ദീന്‍ ഹസനി തങ്ങള്‍ തങ്ങള്‍ നയിക്കുന്ന രാഷ്ട്രരക്ഷാ യാത്രക്ക് വെളിയങ്കോട് തുടക്കം.
ഉമര്‍ ഖാളി (റ)മഖാം സിയാറത്തോടെ ആരംഭിച്ച യാത്ര വിവിധ കേന്ദ്രങ്ങളിലെ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി തിരൂര്‍ ബസ്സ്റ്റാന്‍ഡ് പരിസരത്ത് സമാപിച്ചു. വെളിയങ്കോട് ഖാസിം ഫൈസി പോത്തനൂര്‍, നടുവട്ടത്ത് പി.വി മുഹമ്മദ് മൗലവി, ആലത്തിയൂരില്‍ എം. അബ്ദുള്ളക്കുട്ടി, പട്ടര്‍നടക്കാവില്‍ വി.കെ ഹാറൂന്‍ റഷീദ് മാസ്റ്റര്‍, കുറ്റിപ്പുറത്ത് മുഹമ്മദലി ദാരിമി കരേക്കാട്, പുത്തനത്താണിയില്‍ കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ, വൈലത്തൂരില്‍ സി.കെ.എ റസാഖ് മാസ്റ്റര്‍ എന്നിവര്‍ ഉദ്ഘാടനം ചെയ്തു.
ജലീല്‍ റഹ്മാനി വാണിയന്നൂര്‍, അഹമ്മദ് വാഫി കക്കാട്, ശാക്കിര്‍ ഫൈസി കാളാട്, നൗഷാദ് ചെട്ടിപ്പടി, ശരീഫ് ചുഴലി, ജാഫര്‍ ഫൈസി താനാളൂര്‍ എന്നിവര്‍ വിവിധ കേന്ദ്രങ്ങളില്‍ പ്രമേയ പ്രഭാഷണം നടത്തി. തിരൂരില്‍ നടന്ന സമാപന സമ്മേളനം സമസ്ത കേന്ദ്ര മുശാവറ അംഗം നിറമരുതൂര്‍ മരക്കാര്‍ മുസ്ലിയാര് ഉദ്ഘാടനം ചെയ്തു.
സയ്യിദ് എ.എസ്.കെ തങ്ങള്‍ അധ്യക്ഷനായി. അഡ്വ. എന്‍. ശംസുദ്ദീന്‍ എം.എല്‍.എ മുഖ്യാതിഥിയായി. സയ്യിദ് അബ്ദുറശീദലി തങ്ങള്‍ പാണക്കാട്, സയ്യിദ് ഉമറലി തങ്ങള്‍ മണ്ണാരക്കല്‍ സംസാരിച്ചു.
ശഹീര്‍ അന്‍വരി പുറങ്ങ്, ശാഫി മാസ്റ്റര്‍ ആട്ടിരി,അനീസ് ഫൈസി മാവണ്ടിയൂര്‍, മുഹമ്മദലി പുളിക്കല്‍, സയ്യിദ് ജലാല്‍ തങ്ങള്‍, സയ്യിദ് ശാക്കിറുദ്ദീന് തങ്ങള്‍, മൊയ്തീന് കുട്ടി മൗലവി കരേക്കാട്,അഷ്റഫ് മലയില്‍, ജലീല്‍ ചാലില്‍ കുണ്ട്, മുഹമ്മദ് കുട്ടി കുന്നുംപുറം, അലി കുളങ്ങര, ഷംസുദ്ദീന് ഫൈസി കുണ്ടൂര്‍, ശിഹാബ് അടക്കാപുര, സി.കെ നൗഫല്‍, റഊഫ് കണ്ണന്തളി., എസ്.എം തങ്ങള്‍ ചേളാരി, മുജീബ് അന്‍വരി, ഉബൈദ് മാസ്റ്റര്‍ എടപ്പാള്‍, ശാഹുല്‍ ഹമീദ് ഫൈസി കൈനിക്കര എന്നിവര്‍ യാത്രക്ക് നേതൃത്വം നല്കി.
യാത്ര ഇന്ന് രാവിലെ ഒന്‍പതിന് താനൂര്‍ കെ.കെ ഹസ്റത്ത് മഖാം സിയാറത്തോടെ തുടങ്ങി ഒന്‍പതിന് താനൂര്‍, പത്തിന് പരപ്പനങ്ങാടി, 11ന് പള്ളിക്കല്‍ ബസാര്‍, മൂന്നിന് പടിക്കല്‍, 3.30ന് പൂക്കിപ്പറമ്പ്, നാലിന് കോട്ടക്കല്‍, 4.30ന് വട്ടപ്പറമ്പ്, 5.30ന് വേങ്ങര എന്നിവിടങ്ങളിലെ സ്വീകരണങ്ങള്‍ക്ക് ശേഷം 6.30ന് കുന്നുംപുറത്ത് സമാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."