ബഷീര്‍ മ്യൂസിയം വിപുലീകരിക്കും: വി.സി
തേഞ്ഞിപ്പലം: സാഹിത്യ ഗവേഷകര്‍ക്ക് പ്രയോജനപ്പെടുന്ന രീതിയില്‍ ബഷീര്‍ മ്യൂസിയം വിപുലീകരിക്കുമെന്ന് കാലിക്കറ്റ് സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. കെ. മുഹമ്മദ് ബഷീര്‍ പറഞ്ഞു.
കാലിക്കറ്റ് സര്‍വകലാശാലാ വൈക്കം മുഹമ്മദ് ബഷീര്‍ ചെയര്‍ കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടുമായി സഹകരിച്ച് നടത്തുന്ന ബഷീര്‍ മ്യൂസിയത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മ്യൂസിയം വിപുലീകരണത്തിന്റെ ഭാഗമായി വൈക്കം മൂഹമ്മദ് ബഷീറിന്റെ ജീവിതവും രചനകളുമായി ബന്ധപ്പെട്ട വിലപ്പെട്ട രേഖകള്‍ മ്യൂസിയത്തിലേക്ക് നല്കാന് സന്മനസ് കാണിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.ബഷീര്‍ സ്മൃതിയും ബഹുസ്വരതയും ജനാധിപത്യവും എന്ന വിഷയത്തില്‍ നടത്തുന്ന ദ്വിദിന ദേശീയ സെമിനാര്‍ പി.ടി കുഞ്ഞിമുഹമ്മദ് ഉദ്ഘാടനം ചെയ്തു.
ചടങ്ങില്‍ മലയാള-കേരളാപഠന വിഭാഗം മേധാവി ഡോ. എല്‍ തോമസ്കുട്ടി അധ്യക്ഷനായി. സിന്‍ഡിക്കേറ്റ് അംഗം കെ.കെ ഹനീഫ, കെ.ഇ.എന്‍ കുഞ്ഞഹമ്മദ്, പുനലൂര്‍ രാജന്, ടി.ഡി രാമകൃഷ്ണന്, ബഷീര്‍ ചെയര്‍ വിസിറ്റിങ് പ്രൊഫസര്‍ പി.കെ പോക്കര്, അനീസ് ബഷീര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."