ഡ്രൈവര്‍ക്ക് ദേഹാസ്വാസ്ഥ്യം; നിയന്ത്രണം വിട്ട കാറിടിച്ച് ആറ് പേര്‍ക്ക് പരുക്ക്
തിരുന്നാവായ: പുല്ലൂരില്‍ ഡ്രൈവര്‍ക്ക് ശാരീരികാസ്വസ്ഥതയുണ്ടായതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട കാര്‍ നിറുത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിലും കെട്ടിടത്തിന്റെ ഗേറ്റിലും ഇടിച്ചു ആറ് പേര്‍ക്ക് പരുക്ക്.
കാര്‍ ഡ്രൈവര്‍ തിരൂര്‍ സ്വദേശി നെലിയാളില് ഹംസ (58), ഓട്ടോറിക്ഷ ഡ്രൈവര്‍ പുല്ലൂര്‍ സ്വദേശി പടിഞ്ഞാറ്റി പറമ്പില്‍ നാരായണന് (57), ബസ് കാത്ത് നില്‍ക്കുകയായിരുന്ന പുതുപ്പളളി കളൂര്‍ സ്വദേശി പുളിക്കല്‍ അപ്പുണ്ണി (70), ഭാര്യ വിശാലാക്ഷി (60) ഇവരുടെ മകള്‍ വിനി മോള് (31), മകള്‍ ദിയ (ഒന്‍പത്) എന്നിവര്‍ക്കാണ് പരുക്കേറ്റത്.അപ്പുണ്ണിയും ഭാര്യ വിശാലാക്ഷിയും ചെറുമകള്‍ ദിയയും കോഴിക്കോട് മെഡിക്കല്‍കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
വൈരംങ്കോട് നിന്നും തിരൂരിലേക്ക് പോകുകയായിരുന്ന നാന കാറാണ് പുല്ലൂര്‍ അംബേദ്കര്‍ കോളനിക്കടുത്തുവച്ച് അപകടത്തില്‍പ്പെട്ടത്.
കാറിന്റെ ഡ്രൈവറായ ഹംസക്ക് തലക്കറക്കമുണ്ടാകുകയും നിയന്ത്രണം വിടുകയുമായിരുന്നു. നിയന്ത്രണം വിട്ട കാര്‍ യാത്രക്കാരെ കാത്ത് റോഡിന്റെ സമീപത്ത് കിടന്ന ഓട്ടേറിക്ഷയില്‍ ഇടിച്ചു.
തുടര്‍ന്ന് സമീപത്തെ കെട്ടിടത്തിന്റെ ഗേറ്റിന് മുന്നില്‍ ബസ് കാത്തു നില്‍ക്കുകയായിരുന്ന യാത്രക്കാരെ ഇടിച്ചാണ് കാര്‍ നിന്നത്. അപകടത്തില്‍ ഓട്ടോറിക്ഷയും കാറും പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. കെട്ടിടത്തിന്റെ ഗേറ്റും തകര്‍ന്നുവീണു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."