ചൂളകളില്‍നിന്ന് പിടിച്ചെടുത്ത ചെങ്കല്ലുകള്‍ ഉടമകള്‍ കടത്തുന്നു
കൊല്ലങ്കോട്: ജില്ലയിലെ വിവിധ ചെങ്കല്ല് ചൂളകളില്‍നിന്ന് ജില്ലാ കലക്ടറുടെ പ്രത്യേക സ്‌ക്വാഡ് പിടിച്ചെടുത്ത ചെങ്കല്ലുകള്‍ ഉടമകള്‍ കടത്തുന്നു. രാത്രിസമയത്താണ് കടത്തല്‍. ഇതിനെതിരേ നാട്ടുകാര്‍ റവന്യു അധികൃതരെ അറിയിച്ചിട്ടും നടപടിയെടുക്കാന്‍ തയ്യാറാവുന്നില്ലെന്നാണ് ആക്ഷേപം. കല്ലുകള്‍ കടത്തുന്നവര്‍ക്ക് ഭരണ കക്ഷിയുമായി ബന്ധമുള്ളവരുടെ പരസ്യ പിന്തുണയും ഉണ്ട്. ജില്ലാ കൊടും വരള്‍ച്ചയില്‍ പൊരിയുമ്പോഴും എലവഞ്ചേരി, നെമ്മാറ, മുതലമട പഞ്ചായത്തു പ്രദേശങ്ങളില്‍ പുതിയ ചൂളകളുടെ നിര്‍മാണവും നടന്നു വരുന്നുണ്ട്. ഇതിനെതിരേ പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ വിജിലന്‍സ് അന്വേഷണവും നടക്കുന്നുണ്ടെകിലും കലക്ടറുടെ പ്രത്യേക സ്‌ക്വാഡിന്റെ പ്രവര്‍ത്തനം നിര്‍ജീവമാണ.്
സ്‌ക്വാഡിന് വിവരങ്ങള്‍ കൈമാറിയിട്ടും നടപടിയെടുക്കാത്തതിലും സംശായമുയര്‍ന്നിട്ടുണ്ട്. മുന്‍പ് ജില്ലാ കലക്ടറടക്കം ഉള്ളവര്‍ ചൂളകളില്‍ നേരിട്ട് ചെന്ന് പരിശോധന നടത്തി പിടിച്ചെടുത്ത ചെങ്കല്ലുകളാണ് ഇപ്പോള്‍ കടത്തുന്നത്. നിര്‍മിതികേന്ദ്രം വഴിയാണ് പിടിച്ചെടുത്ത കല്ലുകള്‍ വില്‍പന നടത്താന്‍ തീരുമാനിച്ചത്. എന്നാല്‍ ചൂളകളില്‍ വാഹനവുമായി ചെല്ലുന്ന നിര്‍മിതി കേന്ദ്രത്തിലെ ഉദ്യോഗസ്ഥരോട് അതത് സ്ഥലത്തെ വില്ലേജുകളിലെ ചില ജീവനക്കാര്‍ ചെങ്കല്ല് വാഹനങ്ങളില്‍ കയറ്റികൊടുക്കാന്‍ മടിക്കുകയാണത്രെ. ഈ കല്ലുകളാണ് രാത്രി സമയത്തു തെക്കന്‍ ജില്ലകളിലേക്ക് കടത്തുന്നത്. ഏതു മൂലം സര്‍ക്കാരിന് ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടായി കൊണ്ടിരിക്കുന്നത്. മാത്രമല്ല ചുമട്ടുതൊഴിലാളി കളും ഉടമകള്‍ക്ക് വേണ്ടി നില കൊള്ളുന്നതായും പരാതിയുണ്ട്. ചെങ്കല്ലു കടത്താന്‍ അതത് പ്രദേശത്തെ പൊലിസ് സ്‌റ്റേഷനുകളിലെത്തി സഹായം തേടാന്‍ വില്ലേജ് ഉദ്യോഗസ്ഥര്‍ താല്‍പര്യം കാണിക്കുന്നില്ലെന്ന പരാതിയും ഉണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."