HOME
DETAILS
MAL
കൊറോണ: സംസ്ഥാനത്ത് 2242 പേര് നിരീക്ഷണത്തില്‍
backup
February 20 2020 | 03:02 AM
തിരുവനന്തപുരം: കോവിഡ് 19 കൊറോണ വൈറസ് രോഗം പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2242 പേര് നിരീക്ഷണത്തിലാണെന്ന് മന്ത്രി കെ.കെ ശൈലജ അറിയിച്ചു.
ഇവരില്‍ 2234 പേര് വീടുകളിലും 8 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. സംശയാസ്പദമായവരുടെ 432 സാംപിളുകള്‍ എന്‍.ഐ.വിയില്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
ഇതില്‍ 423 സാംപിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്. രോഗം സ്ഥിരീകരിച്ച മൂന്ന് പേരില്‍ രണ്ടു പേരെ ഡിസ്ചാര്‍ജ് ചെയ്തു. തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ തുടരുന്ന വിദ്യാര്‍ഥിയുടെ ആരോഗ്യനില തൃപ്തികരമാണ്.
രണ്ടാമത്തെ പരിശോധനാ ഫലവും നെഗറ്റീവ് ആയിരുന്നു. ഇന്ന് മെഡിക്കല്‍ ബോര്‍ഡ് യോഗം ചേര്‍ന്ന് ഈ വിദ്യാര്‍ഥിയുടെ ഡിസ്ചാര്‍ജ് സംബന്ധിച്ച് തീരുമാനമെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."