എം.ജി സര്‍വകലാശാല 15-06-2016 അറിയിപ്പുകള്‍
പരീക്ഷാ തീയതി
മൂന്നാം സെമസ്റ്റര്‍ ബി.പി.ഇ (2014 അഡ്മിഷന്‍ - റഗുലര്‍സപ്ലിമെന്ററി) ഡിഗ്രി പരീക്ഷകള്‍ ജൂണ്‍ 29ന് ആരംഭിക്കും. അപേക്ഷകള്‍ പിഴകൂടാതെ ജൂണ്‍ 16 വരെയും 50 രൂപ പിഴയോടെ 17 വരെയും 500 രൂപ സൂപ്പര്‍ഫൈനോടെ 20 വരെയും സ്വീകരിക്കും.
ഒന്ന് മുതല്‍ അഞ്ചുവരെ സെമസ്റ്റര്‍ ബി.എ മള്‍ട്ടിമീഡിയ, രണ്ടാം സെമസ്റ്റര്‍ ബി.എ ആനിമേഷന്‍ ആന്റ് ഗ്രാഫിക് ഡിസൈന്‍ ഡിഗ്രി മേഴ്‌സി ചാന്‍സ് പരീക്ഷകള്‍ ജൂണ്‍ 30ന് ആരംഭിക്കും.
ഒന്ന് മുതല്‍ നാലുവരെ വര്‍ഷത്തെ ബി.എസ്.സി എം.എല്‍.റ്റി (അവസാന മേഴ്‌സി ചാന്‍സ്) ഡിഗ്രി പരീക്ഷകള്‍ ജൂലൈ 8ന് ആരംഭിക്കും.
പ്രാക്ടിക്കല്‍
പരീക്ഷാ കേന്ദ്രം
കടുത്തുരുത്തി കോളജ് ഓഫ് അപ്ലൈഡ് സയന്‍സസില്‍ രജിസ്റ്റര്‍ ചെയ്ത നാലാം സെമസ്റ്റര്‍ ബി.എസ്.സി ഇലക്‌ട്രോണിക്‌സ് (സപ്ലിമെന്ററി) വിദ്യാര്‍ഥികള്‍ മൈക്രോപ്രോസസര്‍ ലാബ് പ്രാക്ടിക്കല്‍ പരീക്ഷയ്ക്ക് ജൂണ്‍ 16നും, പ്രോഗ്രാമിംഗ് ഇന്‍ സി ലാബ് പരീക്ഷയ്ക്ക് 20നും കീഴൂര്‍ ഡി.ബി കോളജില്‍ ഹാള്‍ടിക്കറ്റുമായി ഹാജരാകണം.
പ്രാക്ടിക്കല്‍ പരീക്ഷ
ബി.എസ്.സി നഴ്‌സിങ് (2002-2006 അഡ്മിഷന്‍ - ഒന്ന് മുതല്‍ നാല് വരെ വര്‍ഷ - പഴയ സ്‌കീം) മേഴ്‌സി ചാന്‍സ് ഡിഗ്രി പരീക്ഷയുടെ പ്രാക്ടിക്കല്‍വൈവാ വോസി പരീക്ഷകള്‍ ജൂണ്‍ 15 മുതല്‍ 22 വരെ പാലാ ജനറല്‍ ആശുപത്രി, എറണാകുളം ലൂര്‍ദ് ഹോസ്പിറ്റല്‍, പുതുപ്പള്ളിഗാന്ധിനഗര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് നഴ്‌സിങ് എജ്യൂക്കേഷനുകള്‍, ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് എന്നിവിടങ്ങളില്‍ വച്ച് നടത്തും.
പരീക്ഷാ ഫലം
2015 സെപ്തംബര്‍ മാസം നടത്തിയ ഒന്നും രണ്ടും സെമസ്റ്റര്‍ പഞ്ചവല്‍സര എല്‍.എല്‍.ബി (സപ്ലിമെന്ററി) ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജൂണ്‍ 21 വരെ അപേക്ഷിക്കാം.
2015 സെപ്തംബര്‍ മാസം നടത്തിയ മൂന്നാം സെമസ്റ്റര്‍ പഞ്ചവല്‍സര എല്‍.എല്‍.ബി (സപ്ലിമെന്ററി) ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജൂണ്‍ 23 വരെ അപേക്ഷിക്കാം.
2015 സെപ്തംബര്‍ മാസം നടത്തിയ നാലാം സെമസ്റ്റര്‍ പഞ്ചവല്‍സര എല്‍.എല്‍.ബി (സപ്ലിമെന്ററി) ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജൂണ്‍ 22 വരെ അപേക്ഷിക്കാം.
2015 ജനുവരി മാസം ഇന്റര്‍നാഷണല്‍ ആന്റ് ഇന്റര്‍ യൂനിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ നാനോസയന്‍സ് ആന്റ് നാനോടെക്‌നോളജിയില്‍ ക്രെഡിറ്റ് ആന്റ് സെമസ്റ്റര്‍ രീതിയില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ എം.ഫില്‍ നാനോസയന്‍സ് ആന്റ് നാനോടെക്‌നോളജി ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി.
2015 ജൂണ്‍ മാസം ഇന്റര്‍നാഷണല്‍ ആന്റ് ഇന്റര്‍ യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ നാനോ സയന്‍സ് ആന്റ് നാനോടെക്‌നോളജിയില്‍ ക്രെഡിറ്റ് ആന്റ് സെമസ്റ്റര്‍ രീതിയില്‍ നടത്തിയ പി.എച്ച്.ഡി കോഴ്‌സ് വര്‍ക്ക് പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി.
2016 മെയ് മാസം തൊടുപുഴ യൂനിവേഴ്‌സിറ്റി കോളജ് ഓഫ് എഞ്ചിനീയറിങ്, പുല്ലരിക്കുന്ന് സ്റ്റാസ് എന്നിവിടങ്ങളില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ ബി.ടെക് (2015 അഡ്മിഷന്‍) ഡിഗ്രി പരീക്ഷാ ഫലം പ്രസിദ്ധപ്പെടുത്തി. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജൂണ്‍ 30 വരെ അപേക്ഷിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."