കണ്ണൂര്‍ സര്‍വകലാശാല 15-06-2016 അറിയിപ്പുകള്
ബി.എസ്.സി,ബി.സി.എ ഡിഗ്രി ആറാം സെമസ്റ്റര്‍ പരീക്ഷാഫലം
ബി.എസ്.സി,ബി.സി.എ ഡിഗ്രി ആറാം സെമസ്റ്റര്‍ (സി.സി.എസ്.എസ് - റഗുലര്‍സപ്ലിമെന്ററിഇംപ്രൂവ്മെന്റ് - മെയ് 2016) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
ഫലം സര്‍വകലാശാല വെബ്സൈറ്റില്‍ ലഭ്യമാണ്. സൂക്ഷ്മപരിശോധന, പുന:പരിശോധന,ഫോട്ടോകോപ്പി എന്നിവയ്ക്കുള്ള അപേക്ഷകള്‍ ജൂണ്‍ 27 വരെ സ്വീകരിക്കും.
ആറാം സെമസ്റ്റര്‍
ബി.ടെക് ഹാള്‍ടിക്കറ്റ്
ജൂണ്‍ 16ന് ആരംഭിക്കുന്ന ആറാം സെമസ്റ്റര്‍ ബി.ടെക് (റഗുലര്‍,സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് - പാര്‍ട്ട്-ടൈം ഉള്‍പ്പെടെ) പരീക്ഷയുടെ ഹാള്‍ടിക്കറ്റ് 2007 അഡ്മിഷന് മുതലുള്ള വിദ്യാര്‍ഥികള്‍ക്ക് സര്‍വകലാശാലയുടെ വെബ്സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.
2006ഉം അതിനു മുന്‍പുമുള്ള അഡ്മിഷന്് വിദ്യാര്‍ഥികളുടെ ഹാള്‍ടിക്കറ്റ് അതത് പരീക്ഷാ കേന്ദ്രങ്ങളില്‍ നിന്നും ലഭ്യമാകുന്നതാണ്.
നാലാം സെമസ്റ്റര്‍
എം.എസ്.സി-
എം.എല്‍.ടി പരീക്ഷ
നാലാം സെമസ്റ്റര്‍ എം.എസ്.സി. മെഡിക്കല്‍ ലബോറട്ടറി ടെക്നോളജി (എം.എല്‍.ടി) ഡിഗ്രി (ജൂണ്‍ 2016) പരീക്ഷകള്‍ക്കുള്ള അപേക്ഷകള്‍ പിഴ കൂടാതെ ജൂണ്‍ 16 വരെയും 130 രൂപ പിഴയോടെ ജൂണ്‍ 18 വരെയും സമര്‍പ്പിക്കാവുന്നതാണ്.
അപേക്ഷയോടൊപ്പം എ.പി.സി, ചലാന്‍ എന്നിവ ജൂണ്‍ 20നകം സര്‍വകലാശാലയില്‍ എത്തിക്കേണ്ടതാണ്. പരീക്ഷാ തീയതി പിന്നീട് പ്ര്യാപിക്കുന്നതാണ്.
നാലാം സെമസ്റ്റര്‍
എം.എ ഇംഗ്ലീഷ് പരീക്ഷ
നാലാം സെമസ്റ്റര്‍ എം.എ. ഇംഗ്ലീഷ് ഡിഗ്രി (സി.സി.എസ്.എസ് - റഗുലര്‍സപ്ലിമെന്ററി - ഏപ്രില്‍ 2016) പരീക്ഷകള്‍ ജൂലൈ 20ന് ആരംഭിക്കുന്നതാണ്.
അപേക്ഷകള്‍ പിഴ കൂടാതെ ജൂണ്‍ 20 വരെയും 130 രൂപ പിഴയോടെ ജൂണ്‍ 22 വരെയും സമര്‍പ്പിക്കാവുന്നതാണ്.
അപേക്ഷയോടൊപ്പം എ.പി.സി, ചലാന്‍ എന്നിവ ജൂണ്‍ 25നകം സര്‍വകലാശാലയില്‍ എത്തിക്കേണ്ടതാണ്.
അവസാന വര്‍ഷ
ബി.ഫാം പരീക്ഷാഫലം
അവസാന വര്‍ഷ ബി.ഫാം (ജൂലൈ 2015) ഡിഗ്രി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഫലം സര്‍വകലാശാല വെബ്സൈറ്റില്‍ ലഭ്യമാണ്.
പുന:പരിശോധന,സൂക്ഷ്മപരിശോധന എന്നിവയ്ക്കുള്ള അപേക്ഷകള്‍ ജൂണ്‍ 24 വരെ സ്വീകരിക്കുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."