വിദ്യാഭ്യാസ വകുപ്പിലെ പ്രശ്‌നപരിഹാരം: റീബൂട്ട് കേരള ഹാക്കത്തോണ്‍ ചേളാരിയില്‍
മലപ്പുറം: വിദ്യാഭ്യാസ വകുപ്പിലെ പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണാനായി സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പും അഡീഷണല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാമും ചേര്‍ന്ന് സംഘടിപ്പിക്കുന്ന റീബൂട്ട് കേരള ഹാക്കത്തോണ്‍-2020ന് നാളെ മലപ്പുറം ചേളാരി എ.കെ.എന്‍.എം ഗവ. പോളിടെക്‌നിക് കോളജില്‍ തുടക്കമാവും.
വിദ്യാര്‍ഥികളുടെ പ്രശ്‌നപരിഹാര കഴിവുകള്‍ ഉപയോഗപ്പെടുത്തി വിദ്യാഭ്യാസ വകുപ്പില്‍ നിലനില്‍ക്കുന്ന തെരഞ്ഞെടുത്ത ആറു പ്രശ്‌നങ്ങള്‍ക്ക് സാങ്കേതിക പരിഹാരമാര്‍ഗങ്ങള്‍ കണ്ടത്തുകയാണ് പരിപാടിയുടെ ലക്ഷ്യം. ഓണ്‍ലൈന്‍ ഹാക്കത്തോണില്‍ പങ്കെടുത്ത് പൊതുവിദ്യാഭ്യാസ വകുപ്പിലെയും ഉന്നത വിദ്യാഭ്യാസ വകുപ്പിലെയും പ്രശ്‌നങ്ങള്‍ക്കു മികച്ച പരിഹാര മാര്‍ഗങ്ങള്‍ നിര്‍ദേശിച്ച വിദ്യാര്‍ഥികളുടെ 30 ടീമുകളാണ് പങ്കെടുക്കുകയെന്ന് ഹാക്കത്തോണ്‍ ഓര്‍ഗനൈസിങ് സെക്രട്ടറി ഡോ. അബ്ദുല്‍ ജബ്ബാര്‍ അഹമ്മദ് പറഞ്ഞു.
രാവിലെ 7.30ന് നടക്കുന്ന ഉദ്ഘാടനത്തിനു ശേഷം നീണ്ട ചര്‍ച്ചകള്‍ നടത്തി ശനിയാഴ്ച രാത്രി 8.30ന് അവസാനിക്കും. വിദ്യാര്‍ഥികള്‍ മുന്നോട്ടുവച്ച പരിഹാരമാര്‍ഗങ്ങളുടെ അടിസ്ഥാനത്തില്‍ മികച്ച 15 ടീമുകളെ ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്ത് പ്രഖ്യാപിക്കും. തുടര്‍ന്ന് ഞായറാഴ്ച നടക്കുന്ന പവര്‍ ജഡ്ജ്‌മെന്റില്‍ ഈ ടീമുകള്‍ പ്രശ്‌നങ്ങള്‍ക്കുള്ള സാങ്കേതിക പരിഹാരമാര്‍ഗങ്ങള്‍ അവതരിപ്പിക്കും. ഇതില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് യഥാക്രമം 50,000, 30,000, 20,000 രൂപ അടങ്ങുന്ന കാഷ്‌പ്രൈസും പ്രശസ്തിഫലകവും നല്‍കും. ഇത്തരത്തില്‍ സംഘടിപ്പിക്കുന്ന ഓരോ ഹാക്കത്തോണിലും മികച്ചു നില്‍ക്കുന്നമൂന്നു ടീമുകളെ തെരഞ്ഞെടുത്ത് 30 ടീമുകള്‍ പങ്കെടുക്കുന്ന ഗ്രാന്റ് ഫിനാലെ തിരുവനന്തപുരത്ത് മാര്‍ച്ച് അവസാനം നടക്കും.
മന്ത്രിമാരായ ഡോ. കെ.ടി ജലീല്‍,പ്രൊഫ.രവീന്ദ്രനാഥ്, എം.പിമാരായ പി.കെ കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ് ബഷീര്‍, ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ഉഷടൈറ്റസ്, സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഡയരക്ടര്‍ ഡോ.കെ.പി ഇന്ദിരാദേവി തുടങ്ങിയവര്‍ ഹാക്കത്തോണ്‍ സന്ദര്‍ശിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."