HOME
DETAILS

ദേശീയപാതയോരത്തെ മദ്യശാലാ നിരോധനം: മാഹിയില്‍ അട്ടിമറിക്കാന്‍ നീക്കം

  
backup
March 03 2017 | 21:03 PM

%e0%b4%a6%e0%b5%87%e0%b4%b6%e0%b5%80%e0%b4%af%e0%b4%aa%e0%b4%be%e0%b4%a4%e0%b4%af%e0%b5%8b%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%86-%e0%b4%ae%e0%b4%a6%e0%b5%8d%e0%b4%af%e0%b4%b6%e0%b4%be-3

കണ്ണൂര്‍: ദേശീയപാതയ്ക്കരികിലെ മദ്യശാലകള്‍ നീക്കാനുള്ള സുപ്രിംകോടതി ഉത്തരവ് മാഹിയില്‍ അട്ടിമറിക്കാന്‍ പുതുച്ചേരി സര്‍ക്കാരിന്റെ നീക്കം. കേന്ദ്രഭരണ പ്രദേശമായ മാഹിയില്‍ ആകെ പ്രവര്‍ത്തിക്കുന്ന 62 മദ്യശാലകളില്‍ 32 എണ്ണം കണ്ണൂര്‍-കോഴിക്കോട് ദേശീയപാതയോരത്താണുള്ളത്. നിലവില്‍ മാര്‍ച്ച് 31നു ലൈസന്‍സ് കാലാവധി അവസാനിക്കുന്ന സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള മദ്യശാലകളടക്കം മാറ്റാന്‍ കേരളത്തിലടക്കം സര്‍ക്കാര്‍ ശ്രമം തുടങ്ങിയപ്പോള്‍ മാഹിയില്‍ അടുത്ത സാമ്പത്തിക വര്‍ഷത്തെ ലൈസന്‍സ് ഫീസ് ഇനത്തില്‍ സര്‍ക്കാര്‍ 6.60 കോടി രൂപ മദ്യവ്യാപാരികളില്‍ നിന്നു കൈപ്പറ്റിക്കഴിഞ്ഞു.


സുപ്രിംകോടതി ഉത്തരവ് പ്രാബല്യത്തില്‍ വരാന്‍ ഒരുമാസം മാത്രം ബാക്കിനില്‍ക്കെ മാഹിയിലെ മുഴുവന്‍ മദ്യശാലകളുടെയും ലൈസന്‍സ് പുതുക്കി നല്‍കാനാണു അടുത്ത സാമ്പത്തിക വര്‍ഷത്തെ എക്‌സൈസ് തീരുവ മദ്യവ്യാപാരികളില്‍ നിന്നു കൈപ്പറ്റിയതെന്നു ആരോപണമുയര്‍ന്നു. പുതുച്ചേരിയിലെ എക്‌സൈസ് ആസ്ഥാനത്തു നിന്നു ലഭിച്ച നിര്‍ദേശത്തെ തുടര്‍ന്നാണ് എക്‌സൈസ് തീരുവ കൈപ്പറ്റിയതെന്നാണു വിവരം. മദ്യ മൊത്ത വില്‍പന കേന്ദ്രങ്ങള്‍ക്കു 22 ലക്ഷം രൂപയും ചില്ലറ വില്‍പന കേന്ദ്രങ്ങള്‍ക്കു 10 ലക്ഷം രൂപയുമായാണ് അടുത്ത സാമ്പത്തിക വര്‍ഷത്തേക്കു പുതുച്ചേരി എക്‌സൈസ് വകുപ്പ് ഈടാക്കിയത്.

ഇതോടെ സുപ്രിംകോടതി ഉത്തരവ് പ്രാബല്യത്തില്‍ വരുന്ന ഏപ്രില്‍ ഒന്നുമുതല്‍ മാഹിയിലെ ദേശീയപാതയോരത്തെ മദ്യശാലകള്‍ സര്‍ക്കാരിന്റെ പിന്തുണയോടെ പ്രവൃത്തിക്കും. കോടതി ഉത്തരവ് നടപ്പാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചാല്‍ സര്‍ക്കാരിനെതിരേ കോടതിയെ സമീപിച്ച് മദ്യവ്യാപാരികള്‍ക്ക് അനുകൂല വിധിയും നേടാനാകും. എക്‌സൈസ് തീരുവ കൈപ്പറ്റിയ സാഹചര്യത്തില്‍ മാഹിയിലെ ദേശീയപാതയോരത്തെ മദ്യശാലകള്‍ പ്രവൃത്തിക്കേണ്ടതു പുതുച്ചേരി സര്‍ക്കാരിന്റെ കൂടി ബാധ്യതയായി മാറും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഭാര്യവീട്ടിലെത്തിയ യുവാവ് ബന്ധുക്കളുടെ മര്‍ദനമേറ്റ് മരിച്ചു; അഞ്ച് പേര്‍ കസ്റ്റഡിയില്‍

Kerala
  •  8 days ago
No Image

കേരളത്തിൽ തൊഴിലില്ലായ്മ വർധിച്ചെന്ന് പഠനം

Kerala
  •  8 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്: മഴ ശമിക്കുന്നു, ദുരിതം ബാക്കി

Environment
  •  8 days ago
No Image

ഓൺലൈൻ സ്ഥലംമാറ്റം അട്ടിമറിക്കാൻ ജി.എസ്.ടി വകുപ്പ് ; പ്രൊമോഷൻ തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നു

Kerala
  •  8 days ago
No Image

മോദി വിരുദ്ധ വിഡിയോയുടെ പേരില്‍ നദീം ഖാനെ അറസ്റ്റ്‌ചെയ്യാനുള്ള നീക്കം ഹൈക്കോടതി തടഞ്ഞു; വിഡിയോ കണ്ടാല്‍ കുഴപ്പം ഉണ്ടാകുന്നത്ര ദുര്‍ബലമല്ല രാജ്യത്തിന്റെ അഖണ്ഡതയെന്ന ശക്തമായ നിരീക്ഷണവും

National
  •  8 days ago
No Image

'കമ്മ്യൂണിസ്റ്റ് ശക്തികളില്‍ നിന്നും ദക്ഷിണ കൊറിയയെ സംരക്ഷിക്കാൻ അടിയന്തിര പട്ടാളഭരണം ഏര്‍പ്പെടുത്തി പ്രസിഡന്റ് യൂൻ സുക് യോള്‍

International
  •  8 days ago
No Image

കറന്റ് അഫയേഴ്സ്-03-12-2024

PSC/UPSC
  •  8 days ago
No Image

മൂന്നാറിൽ അംഗന്‍വാടിയുടെ ജനല്‍ ചില്ലുകള്‍ തകര്‍ത്ത് സാമൂഹിക വിരുദ്ധര്‍; സംഭവം നടന്നത് അവധി ദിവസം

Kerala
  •  8 days ago
No Image

ആരോഗ്യ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ നിയമനം; ഗവര്‍ണറുടെ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിച്ച് സച്ചിന്‍ദേവ് എംഎല്‍എ

Kerala
  •  8 days ago
No Image

ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിക്ക് ബ്രിട്ടണിൽ ഊഷ്‌മള വരവേൽപ്പ്

qatar
  •  8 days ago