റിപ്പബ്ലിക് ദിന പരേഡ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ അഭിവാദ്യം സ്വീകരിക്കും
കാസര്‍കോട്: 26ന് കാസര്‍കോട് വിദ്യാനഗര്‍ മുനിസിപ്പല്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡില്‍ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ അഭിവാദ്യം സ്വീകരിക്കും. രാവിലെ എട്ടിനാണ് പരിപാടികള്‍ ആരംഭിക്കുക.
മന്ത്രി ദേശീയ പതാക ഉയര്‍ത്തി പരേഡില്‍ സല്യൂട്ട് സ്വീകരിക്കും. പരേഡില്‍ വിവിധ പൊലിസ് യൂനിറ്റുകളും, എക്‌സൈസ്, ഫയര്‍ ആന്‍ഡ് റസ്‌ക്യൂ, വനം, മോട്ടോര്‍ വാഹന വകുപ്പ്, എന്‍.സി.സി, സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ്, ജൂനിയര്‍ റെഡ്‌ക്രോസ്, സ്റ്റുഡന്റ് പൊലിസ് കേഡറ്റുകള്‍ തുടങ്ങിയവയുടെ പ്ലറ്റൂണുകളും അണിനിരക്കും. തുടര്‍ന്ന് വിവിധ സാംസ്‌കാരിക പരിപാടികള്‍ നടക്കും. സ്വാതന്ത്ര്യ സമരസേനാനികള്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍, പൊതുജനങ്ങള്‍ എന്നിവര്‍ പരിപാടികളില്‍ സംബന്ധിച്ച് റിപ്പബ്ലിക്ദിനാഘോഷം വിജയപ്രദമാക്കണമെന്ന് കലക്ടര്‍ അഭ്യര്‍ഥിച്ചു. ജില്ലയിലെ മുഴുവന്‍ സര്‍ക്കാര്‍ ജീവനക്കാരും പൊതുമേഖല സ്ഥാപനങ്ങളിലെ ജീവനക്കാരും സ്‌കൂള്‍, കോളജ് അധ്യാപകരും ജീവനക്കാരും നിര്‍ബന്ധമായും പങ്കെടുക്കണമെന്നും കലക്ടര്‍ ഡോ. ഡി. സജിത്ത് ബാബു അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."