HOME
DETAILS
MAL
രാജധാനി എക്സ്പ്രസിന് കാസര്‍കോട്ട് സ്റ്റോപ്പ് അനുവദിച്ചു
backup
January 22 2019 | 07:01 AM
കാസര്‍കോട്: നിസാമുദ്ദീന്‍ തിരുവനന്തപുരം രാജധാനി എക്സ്പ്രസ്, തിരുവനന്തപുരം ഹസ്രത്ത് നിസാമുദ്ദീന്‍ രാജധാനി എക്സ്പ്രസ് എന്നീ ട്രെയിനുകള്‍ക്കു കാസര്‍കോട്ട് സ്റ്റോപ്പ് അനുവദിച്ചു. ഏറെ പ്രതിഷേധങ്ങള്‍ക്കും മുറവിളിക്കുമൊടുവിലാണ് രാജധാനി എക്സ്പ്രസിന് ജില്ലയില്‍ സ്റ്റോപ്പ് അനുവദിച്ചത്.
സ്റ്റോപ്പ് അനുവദിച്ചതായി കേന്ദ്ര റെയില്‍വേ മന്ത്രാലയം അറിയിച്ചതായി പി. കരുണാകരന് എം.പി ഫേസ്ബുക്കിലൂടെ പുറത്തുവിടുകയായിരുന്നു. കാസര്‍കോട്ട് രാജധാനിക്ക് സ്റ്റോപ്പ് അനുവദിക്കണമെന്നാവശ്യപ്പെട്ട് എം.പിയും എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എയും ഉള്‍പ്പെടെയുള്ളവര്‍ റെയില്‍വേക്ക് നിവേദനം നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."