ഫണ്ട് വൈകുന്നു; 'അമ്മയും കുഞ്ഞും' പദ്ധതി നിലച്ചു
കണ്ണൂര്‍: കേന്ദ്രഫണ്ട് വൈകുന്നതിനെ തുടര്‍ന്നു ദേശീയ ഗ്രാമീണ ആരോഗ്യദൗത്യംവഴി നടപ്പിലാക്കുന്ന അമ്മയും കുഞ്ഞും പദ്ധതി വീണ്ടും അവതാളത്തിലായി. പ്രസവിച്ച അമ്മയ്ക്കും കുഞ്ഞിനും സുരക്ഷയൊരുക്കാന്‍ 2012ലാണു പദ്ധതി തുടങ്ങിയത്.
സര്‍ക്കാര്‍ ആശുപത്രിയിലെ പ്രസവശേഷം അമ്മയെയും കുഞ്ഞിനെയും വീട്ടിലെത്തിക്കാന്‍ വാഹനവാടകയായി 500 രൂപയും പ്രസവാനന്തര ചികിത്സയ്ക്ക് 700 രൂപയും അഞ്ചു ദിവസത്തേക്കുള്ള മരുന്നുമാണു പദ്ധതിയിലൂടെ നല്‍കിയിരുന്നത്. ആനുകൂല്യത്തിന്റെ ഭാഗമായി പ്രസവ ശസ്ത്രക്രിയ നടത്തുന്നവര്‍ക്കു പുറത്തുനിന്നു വാങ്ങുന്ന മരുന്നുകളുടെ തുക ആശുപത്രി ഓഫിസില്‍നിന്നു നല്‍കിയിരുന്നു.
ബില്ലിന്റെയടിസ്ഥാനത്തില്‍ 3,000 രൂപവരെയാണു നല്‍കിയിരുന്നത്. എന്‍.ആര്‍.എച്ച്.എം സഹായം കൃത്യസമയത്തു കിട്ടാത്തതിനാല്‍ ആര്‍.എസ്.ബി.വൈ ഫണ്ട് വിനിയോഗിച്ചായിരുന്നു തുക കണ്ടെത്തിയത്. എന്നാല്‍, സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകള്‍ക്കു മാത്രമായി അഞ്ചു കോടിയോളം രൂപ ഈയിനത്തില്‍ എന്‍.ആര്‍.എച്ച്.എമ്മില്‍നിന്നു കിട്ടാനുണ്ട്. മാര്‍ച്ച് മുതല്‍ ഫണ്ട് സര്‍ക്കാരിനു ലഭിക്കുന്നുമില്ല. ഇക്കുറി 503 കോടി രൂപയാണു കേന്ദ്രം എന്‍.ആര്‍.എച്ച്.എം പദ്ധതിക്കായി അനുവദിച്ചത്.
അടുത്ത മാസത്തോടെ മാത്രമേ ഇനി ഫണ്ട് ലഭിക്കാന്‍ സാധ്യതയുള്ളതെന്ന് അധികൃതര്‍ പറയുന്നു. അമ്മയും കുഞ്ഞും പദ്ധതിയുടെ ഭാഗമായി ആശാവര്‍ക്കര്‍മാര്‍ക്ക് ലഭിച്ചിരുന്ന ഓണറേറിയവും മുടങ്ങിട്ടുണ്ട്. കരാര്‍ ജീവനക്കാരുടെ ശമ്പളവും മൂന്നുമാസമായി ലഭിച്ചിട്ടില്ലെന്നു പരാതിയുണ്ട്. ജൂലൈ ആദ്യവാരത്തോടെ ഫണ്ട് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."