അമേരിക്കയെ ലക്ഷ്യമിടുന്നവര്‍ സുരക്ഷിതരായിരിക്കില്ല: ഒബാമ
വാഷിംഗ്ടണ്‍: അമേരിക്കയേയും അതിന്റെ സഖ്യകക്ഷികളേയും ലക്ഷ്യമിടുന്നവര്‍ ആരായാലും അവര്‍ സുരക്ഷിതരായിരിക്കില്ലെന്ന് മുന്നറിയിപ്പുമായി യു.എസ് പ്രസിഡന്റ് ബരാക് ഒബാമ.ഒര്‍ലാന്‍ഡോ വെടിവെപ്പിന്റെ പശ്ചാത്തലത്തില്‍ ചേര്‍ന്ന ദേശീയ സുരക്ഷാ കൗണ്‍സില്‍ യോഗത്തിന് ശേഷം നടത്തിയ പ്രതികരണത്തിലാണ് ഒബാമ ഇക്കാര്യം പറഞ്ഞത്.
ഇറാക്കിലും സിറിയയിലും സ്വാധീനം കുറയുന്നത് കൂടാതെ ഐ.എസില്‍ ചേരുന്ന വിദേശീയരുടെ എണ്ണത്തിലും വലിയ കുറവു വന്നിട്ടുണ്ട്. മുമ്പത്തേക്കാള്‍ ഏറെ പ്രതിരോധത്തിലാണ് ഐ.എസ് ഇപ്പോള്‍. ഐ.എസ് ശക്തി കേന്ദ്രങ്ങളില്‍ അമേരിക്കയുടെ നേതൃത്വത്തില്‍ വ്യോമാക്രമണം ശക്തമാക്കുമെന്നും ഒബാമ പറഞ്ഞു.
ഐ.എസിന് അവരുടെ പ്രധാന നേതാക്കളെ നഷ്ടമായിക്കൊണ്ടിരിക്കുകയാണ്.120 ഓളം പ്രധാന നേതാക്കളെയാണ് ഇതിനോടകം പിടികൂടിയിരിക്കുന്നത്. അമേരിക്കയെ ലക്ഷ്യം വച്ചാല്‍ അവര്‍ ഒരിക്കലും സുരക്ഷിതരായിരിക്കില്ലെന്ന് ഓര്‍ക്കുന്നത് നന്നായിരിക്കുമെന്നും ഒബാമ മുന്നറിയിപ്പ് നല്കി.
എണ്ണപ്പാടങ്ങളുടെ നിയന്ത്രണം നഷ്ടമായതോടെ അവരുടെ വരുമാന മാര്‍ഗം പൂര്‍ണമായും അടഞ്ഞിരിക്കുകയാണ്. പണത്തിന്റെ ശ്രോതസ് ഇല്ലാതാക്കിയതിന്റെ ഗുണം ഇപ്പോള്‍ കാണുന്നുണ്ടെന്നും ഒബാമ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."