ചൈനയില്‍ സുഖംപ്രാപിച്ച് ആശുപത്രി വിട്ടത് 14,000 പേര്
ബെയ്ജിങ്: കൊറോണ വൈറസ് (കോവിഡ്-19) സംഹാര താണ്ഡവമാടുന്നതിനിടെ ചൈനയില്‍ നിന്നു രോഗത്തെ അതിജീവിച്ചവരുടെ ശുഭവാര്‍ത്തകളും. വൈറസ് ബാധിച്ചത് സ്ഥിരീകരിച്ച 14,000 പേര് സുഖംപ്രാപിച്ച് ആശുപത്രി വിട്ടതായി അധികൃതര്‍ അറിയിച്ചു. ഇതുവരെ 74,185 പേര്‍ക്ക് കൊറോണ ബാധിച്ചതായാണ് ചൈനീസ് ആരോഗ്യമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്. ചൈനയില്‍ വൈറസ് ബാധിച്ച അഞ്ചില്‍ നാലുപേരിലും ചെറിയ തോതിലുള്ള രോഗലക്ഷണങ്ങളേ കാണുന്നുള്ളുവെന്നും ഇവര്‍ സുഖം പ്രാപിക്കുന്നുണ്ടെന്നും ലോകാരോഗ്യ സംഘടനാ മേധാവി ടെേ്രഡാസ് അധനോം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
രാജ്യത്ത് പുതുതായി കൊറോണ ബാധിക്കുന്നവരുടെ എണ്ണം കുറഞ്ഞുവരുന്നതായി രണ്ടു ദിവസം മുമ്പ് ചൈന അറിയിച്ചിരുന്നു. ഫ്രാന്‍സ്, തായ്ലന്ഡ്, ജപ്പാന്, ഹോങ്കോങ്, ഫിലിപ്പൈന്‍സ് എന്നിവിടങ്ങളിലായി ഓരോ മരണമാണ് ചൈനയ്ക്കു പുറത്ത് ഇതുവരെ റിപോര്‍ട്ട് ചെയ്യപ്പെട്ടത്. അതിനിടെ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 2,004 ആയി ഉയര്‍ന്നു. ഇന്നലെ ഇറാനില്‍ രണ്ടുപേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതോടെ ചൈനക്കു പുറത്ത് കൊറോണ റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങള്‍ 27 ആയി. ഇറാനില്‍ ആദ്യമായാണ് കൊറോണ സ്ഥിരീകരിക്കുന്നത്. ദക്ഷിണ കൊറിയയില്‍ 20 പേര്‍ക്കു കൂടി വൈറസ് ബാധിച്ചു.
അതേസമയം ചൈനയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും പുതുതായി രോഗം ബാധിക്കുന്നവരുടെ എണ്ണം 2000ത്തിനു താഴെയെത്തി. 1749 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. എന്നാല്‍ എയിഡ്സിനുള്ള മരുന്ന് കൊറോണ ബാധിതരില്‍ പരീക്ഷിക്കുന്നതിനാല്‍ ചൈനയില്‍ എച്ച്.ഐ.വി ബാധിതര്‍ക്ക് ജീവന്‍രക്ഷാ മരുന്ന് കിട്ടാത്ത അവസ്ഥയുണ്ടെന്ന് യു.എന്‍ എയിഡ്സ് ഏജന്‍സി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."