ജപ്പാന് കപ്പലിലെ ഒരു ഇന്ത്യക്കാരനു കൂടി കൊറോണ
ടോക്കിയോ: ജപ്പാന് തീരത്ത് തടഞ്ഞുവച്ച ഡയമണ്ട് പ്രിന്‍സസ് കപ്പലിലെ ഒരു ഇന്ത്യക്കാരനു കൂടി കൊറോണ സ്ഥിരീകരിച്ചു. നേരത്തെ ആറുപേര്‍ക്ക് വൈറസ് സ്ഥിരീകരിച്ചിരുന്നു. ഇതോടെ കപ്പലില്‍ കൊറോണ സ്ഥിരീകരിച്ച ഇന്ത്യക്കാരുടെ എണ്ണം ഏഴായി. 3,711 യാത്രക്കാരുണ്ടായിരുന്ന കപ്പലില്‍ 621 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. യാത്രക്കാരിലൊരാള്‍ക്ക് വൈറസ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ജപ്പാന് തീരത്ത് തടഞ്ഞുവച്ച കപ്പലില്‍ 138 ഇന്ത്യക്കാരാണ് ഉണ്ടായിരുന്നത്. വൈറസ് സ്ഥിരീകരിച്ച ഇന്ത്യക്കാരുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു.
അതേസമയം 14 ദിവസത്തെ നിരീക്ഷണ കാലാവധി കഴിഞ്ഞ് കപ്പലിലെ പരിശോധനയില്‍ വൈറസ് ബാധിച്ചിട്ടില്ലെന്ന് കണ്ടെത്തിയ ആയിരത്തോളം പേരെ വിട്ടയച്ചു. കപ്പലിലെ നിരീക്ഷണ കാലം ബുദ്ധിമുട്ടേറിയതായിരുന്നുവെന്ന് യാത്രക്കാര്‍ പ്രതികരിച്ചു. വിവിധ രാജ്യങ്ങള്‍ കപ്പലില്‍ നിന്ന് തങ്ങളുടെ പൗരന്മാരെ ഒഴിപ്പിച്ചിരുന്നു. ബ്രിട്ടന്, യു.എസ്, കാനഡ, ആസ്ത്രേലിയ തുടങ്ങിയ രാജ്യങ്ങള്‍ കപ്പലില്‍ നിന്ന് നാട്ടിലേക്ക് കൊണ്ടുപോയവരെ വീട്ടിലേക്കയക്കുന്നതിനു മുന്‍പ് 14 ദിവസം കൂടി നിരീക്ഷണത്തിലാക്കും.
അതിനിടെ കംബോഡിയയില്‍ നങ്കൂരമിട്ട വെസ്റ്റര്‍ഡാം കപ്പലിലെ 800 യാത്രക്കാര്‍ക്ക് വൈറസ് ബാധിച്ചിട്ടില്ലെന്ന് പരിശോധനയില്‍ തെളിഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."