റെയില്‍വേ സ്റ്റേഷനില്‍ വാഹനങ്ങള്‍ തകരാറിലാക്കുന്നു
കണ്ണൂര്‍: പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ഇരുചക്ര വാഹനങ്ങള്‍ക്കു കേടുപാടുകള്‍ വരുത്തുന്നതായി പരാതി വര്‍ധിക്കുന്നു.
ബൈക്കുകളുടെ എന്ജിന് തകരാറിലാക്കുന്നതുള്പ്പെടെ വലിയ നാശനഷ്ടമാണുണ്ടാക്കുന്നത്. പാര്‍ക്കിങ് ഏരിയയില്‍ പണം നല്കി പാര്‍ക്കു ചെയ്യാത്തതിനാലാണ് ഇത്തരത്തിലുള്ള കേടുപാടുകള്‍ വരുത്തുന്നതെന്നാണ് ആരോപണം. പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ റോട്ടറി ക്ലബിന്റെ നേതൃത്വത്തിലുള്ള പാര്‍ക്കിങ് ഏരിയയും പ്രധാന കവാടത്തിനു ചേര്‍ന്നാണു പണം നല്‍കിയുള്ള പാര്ക്കിങ്ങുള്ളത്. ഇതില്‍ രണ്ടിലും പാര്‍ക്കു ചെയ്യാതെ പുറത്തു വാഹനം വെക്കുന്ന വാഹനങ്ങള്‍ക്കാണു കേടുപാടുകളുണ്ടാക്കുന്നത്. കഴിഞ്ഞ ശനിയാഴ്ച പയ്യന്നൂര്‍ സ്വദേശിയുടെ ബൈക്കിന്റെ സ്റ്റാര്‍ട്ടിങ് പ്ലെഗ് അഴിച്ചെടുത്ത് എന്‍ജിനു ഘടിപ്പിക്കുന്ന ത്രെഡ് അടിച്ചു തകര്‍ത്ത നിലയിലായിരുന്നു.എന്ജിനുള്ളില് മണ്ണു വാരിയിടുക, ബൈക്ക് താഴേക്ക് മറിച്ചിടുക, സീറ്റ് കീറുക, പ്ലെഗ്ഗിനുള്ളില് കടലാസ് തിരുകി കയറ്റുക തുടങ്ങിയ കേടുപാടുകളുമുണ്ടാക്കുന്നുണ്ട്. ഇരുട്ടിന്റെ മറവിലാണ് ഇത്തരത്തില്‍ തകരാറുണ്ടാക്കുന്നത്. പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷന് പരിസരത്ത് രാവിലെ ബൈക്ക് പാര്‍ക്ക് ചെയ്തു ഇരുട്ടുന്നതിനു മുമ്പേ എടുത്തില്ലെങ്കില്‍ തകരാറുണ്ടാക്കുമെന്ന സ്ഥിതിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."