ആവിഷ്‌കാര സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണം: മോഹന്‍ കുമാര്‍
കല്യാശ്ശേരി: മാധ്യമ മുതലാളിമാരുടെ ആവിഷ്‌കാര സ്വാതന്ത്ര്യമല്ല, മറിച്ച് മാധ്യമപ്രവര്‍ത്തകരുടെ ആവിഷ്‌കാര സ്വാതന്ത്ര്യമാണു സംരക്ഷിക്കപ്പെടേണ്ടതെന്ന് സംസ്ഥാന ഭക്ഷ്യ കമ്മിഷണര്‍ കെ.വി മോഹന്‍കുമാര്‍. കണ്ണൂര്‍ സര്‍വകലാശാല മാധ്യമപഠന വിഭാഗത്തിന്റെ നേതൃത്വത്തില്‍ മാങ്ങാട്ടുപറമ്പ് കാംപസില്‍ നടക്കുന്ന മാധ്യമ ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാധ്യമങ്ങളിലേക്കു പുതിയ അധിനിവേശ പ്രവണതകള്‍ കടന്നുവരികയാണ്.
വിദേശമാധ്യമ കുത്തകകളുടെ കടന്നുവരവും അനാരോഗ്യകരമായ കിടമത്സരവും മാധ്യമപ്രവര്‍ത്തനത്തെ കാര്‍ന്നുതിന്നുകൊണ്ടിരിക്കുകയാണ്. മാധ്യമപ്രവര്‍ത്തകര്‍ സാമൂഹ്യപ്രതിബദ്ധത ഉയര്‍ത്തിപ്പിടിക്കണമെന്നും കെ.വി മോഹന്‍കുമാര്‍ പറഞ്ഞു.പ്രസന്നന്‍ ആനന്ദന്‍ അധ്യക്ഷനായി. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ ഇ.കെ പത്മനാഭന്‍, ഡോ. വി.എ വിത്സന്‍, ഡോ. വിധു ശേഖര്‍, കെ.ടി ശശി, മുഹമ്മദ് ആഷിഖ്, ജിന്റോ ലൂക്ക സംസാരിച്ചു. ഇന്ന് ഉച്ചകഴിഞ്ഞ് സിംപോസിയം നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."