ഇരുട്ടില്‍തപ്പി പൊലിസ്
തലശ്ശേരി: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രസംഗിക്കുന്ന വേദിക്കു സമീപം ബോംബേറ് നടന്ന് ഒരുമാസം പിന്നിട്ടിട്ടും കേസിലെ പ്രതികളെ കണ്ടെത്താന്‍ പൊലിസിന് ഇനിയും കഴിഞ്ഞില്ല. കേരളം ഭരിക്കുന്ന പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറി പ്രസംഗിച്ച വേദിക്കു സമീപം നടന്ന ബോംബേറ് കേസില്‍ ഇതുവരെ പ്രതികളെ കണ്ടെത്താനാവാത്തത് ആഭ്യന്തര വകുപ്പിന്റെ വീഴ്ച കൂടിയായി.
കഴിഞ്ഞ ജനുവരി 26നു വൈകുന്നേരമാണു തലശ്ശേരി നങ്ങാറത്തുപീടികയില്‍ കോടിയേരി പ്രസംഗിച്ചുകൊണ്ടിരിക്കെ വേദിക്കു നൂറുവാര അകലെ ബോംബ് സ്‌ഫോടനം നടന്നത്. സംഭവത്തില്‍ നങ്ങാറത്ത്പീടികയിലെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ ശരത്ത് ശശിക്കു (32) പരുക്കേറ്റിരുന്നു. ഇയാള്‍ സഹകരണ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. കെ.പി ജിജേഷ് ചരമ വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന പൊതുയോഗത്തിനിടെയാണു ബോംബേറുണ്ടായത്.
സംഭവത്തില്‍ ആറു ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെ ന്യൂമാഹി പൊലിസ് കേസെടുത്തെന്നു പിറ്റേന്നു പൊലിസ് വ്യക്തമാക്കിയിരുന്നു.
എന്നാല്‍ കേസിന്റെ ഇപ്പോഴത്തെ സ്ഥിതിയെക്കുറിച്ച് അന്വേഷണ ഉദ്യോഗസ്ഥനായ ന്യൂമാഹി എസ്.ഐ ബിപിന്റെ പ്രതികരണം ഇങ്ങിനെ: സംഭവവുമായി ബന്ധപ്പെട്ട് ഒരുപാട് പേരെ ചോദ്യംചെയ്തു. പരുക്കേറ്റയാളുടെ മൊഴിയും രേഖപ്പെടുത്തി. ഇ നിയും ഒരുപാട് പേരെ ചോദ്യംചെയ്യാനുണ്ട്. അന്വേഷണം ഇപ്പോഴും തുടരുകയാണ്. ഒരുപാട് പ്രശ്‌നങ്ങളുള്ള കേസാണിതെന്നും താന്‍ പുതുതായി ചുമതലയേറ്റ എസ്.ഐയാണെന്നും അദ്ദേഹം വ്യക്തമാക്കി.
സി.പി.എം സംസ്ഥാന സെക്രട്ടറി പ്രസംഗിക്കുന്ന വേദിക്കു സമീപം നടന്ന ബോംബേറില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി സി.പി.എം പ്രതിഷേധ പ്രകടനങ്ങളും പ്രതിഷേധ യോഗങ്ങളും സംഘടിപ്പിച്ചിരുന്നു. സമൂഹ മാധ്യമങ്ങളിലടക്കം ബി.ജെ.പി-ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്കെതിരെ ഭീഷണിയും മുഴക്കിയിരുന്നു.
അന്വേഷണം തുടരുകയാണെന്ന മറ്റു കേസുകളിലെ പതിവ് പല്ലവി തന്നെയാണു പൊലിസ് ഇക്കാര്യത്തിലും സ്വീകരിക്കുന്നത്. സംഭവത്തില്‍ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് ഹിന്ദുപരിവാര്‍ സംഘടനകള്‍ രംഗത്ത് വന്നിരുന്നു.
കോടിയേരിയുടെ വേദിക്കു സമീപത്തെ ബോംബേറ്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."