മക്കള്‍ക്ക് കണ്ണും കാതുമായി അച്ഛനും അമ്മയും
പുതുക്കാട്: കാഴ്ചയും കേള്‍വിയുമില്ലാത്ത രണ്ട് ആണ്‍മക്കളെ എങ്ങനെ സംരക്ഷിക്കണമെന്നറിയാതെ ദുരിതജീവിതം പേറുകയാണ് വരന്തരപ്പിള്ളി പൗണ്ട് സ്വദേശി അമ്പലത്തറ ഉണ്ണികൃഷ്ണനും ഭാര്യ ഷൈലജയും. മാനസിക വെല്ലുവിളി നേരിടുന്ന സുജിത്ത് (35), കിരണ്‍ (30) എന്നിവരാണ് ഉണ്ണികൃഷ്ണന്റെ തുച്ചമായ വരുമാനത്തില്‍ ജീവിതം തള്ളിനീക്കുന്നത്. സംസാരശേഷിയും ചലനശേഷിയുമില്ലാത്ത മക്കളെ ഹോട്ടലില്‍ പണി ചെയ്തു കിട്ടുന്ന വരുമാനം കൊണ്ടാണ് ഉണ്ണികൃഷ്ണന്‍ സംരക്ഷിക്കുന്നത്. അസുഖത്തെ തുടര്‍ന്ന് ഓപറേഷന് വിധേയയായ ഭാര്യ ഷൈലജയ്ക്ക് മക്കള്‍ക്കു തുണയിരിക്കാന്‍ മാത്രം കഴിയുന്ന നിലയിലാണ്.ഹോട്ടല്‍ ജോലിയില്‍നിന്ന് ഉണ്ണികൃഷ്ണനു ലഭിക്കുന്ന വരുമാനം ഭാര്യയുടെ ചികിത്സക്കു പോലും തികയുന്നില്ല. കഴിഞ്ഞ ആഗസ്റ്റ് മാസത്തിലുണ്ടായ പ്രളയത്തില്‍ താമസിക്കുന്ന വീട് മുങ്ങിയത് ഈ കുടുംബത്തിന്റെ ദുരിതം ഇരട്ടിയാക്കി. വെള്ളപ്പൊക്ക ദുരിതം നേരിട്ടവര്‍ക്കുള്ള അടിയന്തര ധനസഹായമായ 10000 രൂപ പോലും ലഭിച്ചില്ലെന്ന് ഉണ്ണികൃഷ്ണന്‍ പറയുന്നു. വിണ്ടുകീറി, ഏതു സമയത്തും നിലംപൊത്താവുന്ന വീട്ടില്‍ ദുരിതജീവിതം നയിക്കുന്ന ഈ കുടുംബത്തിന് ഒരു സഹായത്തിനു പോലും ആരുമില്ലാത്ത നിലയായിലാണ്.അംഗ പരിമിതര്‍ക്കുള്ള സാമ്പത്തിക സഹായമോ പെന്‍ഷനോ ഇവരുടെ മക്കള്‍ക്ക് ലഭിക്കുന്നില്ല. ഉണ്ണികൃഷ്ണന്റേയും കുടുംബത്തിന്റേയും ദുരിതമറിഞ്ഞ മനുഷ്യാവകാശ സംരക്ഷണ പരിസ്ഥിതി മിഷന്‍ പ്രവര്‍ത്തകര്‍ അവരെ സഹായിക്കാന്‍ സന്നദ്ധതയറിയിച്ചിട്ടുണ്ട്. പെന്‍ഷനോ മറ്റ് സാമ്പത്തിക സഹായങ്ങള്‍ക്കോ അപേക്ഷിക്കാന്‍ പോലും മറ്റൊരാളുടെ സഹായമില്ലാതെ ഈ കുടുംബത്തിനാവില്ല.
മക്കളുടെ ചികിത്സക്കും ഉപജീവനത്തിനുമായി സുമനസുകളുടെ കാരുണ്യം തേടുകയാണ് ഈ കുടുംബം.
ഈ കുടുംബത്തെ സഹായിക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് ധനലക്ഷ്മി ബാങ്കിന്റെ വരന്തരപ്പിള്ളി ശാഖയില്‍ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്.
SHAlLAJA UNNIKRISHNAN ACNO: 006400100014,IFSC CODE DLX-B 0000004.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."