മെഡിക്കല്‍ കോളജ് വാര്‍ഡുകളില്‍ മൂട്ടശല്യം രൂക്ഷം
വടക്കാഞ്ചേരി: മുളങ്കുന്നത്ത്കാവ് മെഡിക്കല്‍ കോളജ് വാര്‍ഡുകളില്‍ കിടപ്പ് രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ദുരിതമായി രാത്രികളും മൂട്ട ശല്യം. കട്ടിലും കിടയ്ക്കകളും ആശുപത്രി ചുമരുകളുമൊക്കെ മൂട്ടകളുടെ കേന്ദ്രമാകുമ്പോള്‍ അലമാരകളിലെല്ലാം പാറ്റകളുടെ വിഹാരമാണ്.
രോഗികള്‍ക്ക് ഉറങ്ങണമെങ്കില്‍ കൂട്ടിരിപ്പുകാര്‍ മൂട്ടകളെ തുരത്താന്‍ ഉറക്കമിളച്ച് ഇരിയ്ക്കണമെന്നതാണ് അവസ്ഥയെന്ന് ജനങ്ങള്‍ പറയുന്നു. പാറ്റകള്‍ വാര്‍ഡിലൂടെ ഓടി നടക്കുമ്പോള്‍ രോഗികള്‍ക്ക് ശരിയായി ഭക്ഷണം കഴിയ്ക്കാന്‍ പോലുമാകുന്നില്ല.
ഭക്ഷണ പദാര്‍ത്ഥങ്ങളില്‍ പാറ്റകള്‍ കയറികൂടുന്നതും നിത്യസംഭവം. മുന്‍ കാലങ്ങളില്‍ പാറ്റയേയും മൂട്ടയേയും തുരത്താന്‍ മരുന്ന് തളി നടക്കാറുണ്ടെങ്കിലും രോഗികളുടെ ബാഹുല്യം മൂലം ഇപ്പോള്‍ അതിന് കഴിയാത്ത അവസ്ഥയും ഉണ്ട്.
ആശുപത്രിയുടെ വരാന്തകളില്‍ പോലും രോഗികള്‍ ചികിത്സ തേടി കിടക്കുന്ന സ്ഥിതിവിശേഷമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."