ജയരാജന്റെ പ്രസ്താവനകള്‍ അടിസ്ഥാനരഹിതം: പാച്ചേനി
കണ്ണൂര്‍: വൈദികന്റെ പീഡനത്തിനിരയായ പതിനാറുകാരി പ്രസവിച്ച സംഭവത്തില്‍ സി. പി.എം ജില്ലാ സെക്രട്ടറി പി ജയരാജന്റെ പ്രസ്താവനകള്‍ അടിസ്ഥാനരഹിതമാണെന്ന് ഡി.സി.സി പ്രസിഡന്റ് സതീശന്‍ പാച്ചേനി. പേരാവൂര്‍ എം.എല്‍.എ നിയമസഭാ സമ്മേളനമായതിനാല്‍ തിരുവനന്തപുരത്താണുള്ളത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് വിജയിച്ചപ്പോള്‍ നാട്ടുകാരുടെ മുന്‍പില്‍ വച്ച് മുഖ്യമന്ത്രിയെ വിളിച്ച് അഭിനന്ദിച്ച ഫാദര്‍ വടക്കുഞ്ചേരി വിവാദ വ്യവസായി ഫാരിസ് അബൂബക്കറുമായി വളരെ അടുത്ത ബന്ധം പുലര്‍ത്തുന്നയാളാണ്. വികാരിയുടെ എല്ലാ തിന്മകള്‍ക്കും ചൂട്ടു പിടിക്കാന്‍ കൂടെ നിന്ന സി. പി.എം നേതാക്കളുടെ പങ്ക് അ ന്വേഷിക്കാന്‍ പൊലിസ് തയാറാകണമെന്നും പാച്ചേനി ആവശ്യപ്പെട്ടു. പീഡനത്തിനരയായ വിദ്യാര്‍ഥിനിയുടെ വീട് പാച്ചേനി സന്ദര്‍ശിച്ചു. കുടുബത്തിനാവശ്യമായ എല്ലാ സഹായവും സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാവണമെന്നും കുറ്റക്കാര്‍ക്ക് പരമാവധി ശിക്ഷ ലഭിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഡി.സി.സി സെക്രട്ടറിമാരായ ലിസി ജോസഫ്, പി.സി രാമകൃഷ്ണന്‍, രജനി രാമാനന്ദ്, കൊട്ടിയൂര്‍ പഞ്ചായത്ത് പ്രിസിഡന്റ് ഇന്ദിര ശ്രീധരന്‍ തുടങ്ങിയവര്‍ ഒപ്പമുണ്ടായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."