ഏഷ്യന്‍ കേഡറ്റ് ജൂഡോ ചാംപ്യന്‍ഷിപ്പ് കൊച്ചിയില്‍
കൊച്ചി: ജൂഡോ ഫെഡറേഷന് ഓഫ് ഇന്ത്യയും കേരള ജൂഡോ അസോസിയേഷനും സംയുക്തമായി 10ാമത് ഏഷ്യന്‍ കേഡറ്റ് ജൂഡോ ചാംപ്യന്‍ഷിപ്പിനും 17ാമത് ഏഷ്യന്‍ ജൂനിയര്‍ ജൂഡോ ചാംപ്യന്‍ഷിപ്പിനും ആതിഥ്യം വഹിക്കും.
സെപ്തംബര്‍ ഏഴു മുതല്‍ 11 വരെ കൊച്ചി രാജീവ്ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തിലായിരിക്കും മത്സരങ്ങളെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 39 ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നായി 500ലധികം താരങ്ങള്‍ ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കും. ആറിന് താരങ്ങള്‍ കൊച്ചിയിലെത്തും.
എട്ട്, ഒന്‍പത് തിയതികളിലാണ് ഏഷ്യന്‍ കേഡറ്റ് ചാംപ്യന്‍ഷിപ്പ്. 10, 11 തിയതികളില്‍ ജൂനിയര്‍ ചാംപ്യന്‍ഷിപ്പ് നടക്കും. ഇരു വിഭാഗത്തിലും ആണ്, പെണ് കാറ്റഗറികളിലായി എട്ടിനങ്ങളിലാണ് മത്സരം. രാവിലെ 9.30ന് പ്രിലിമിനറി മത്സരങ്ങളും വൈകിട്ട് നാലിന് ഫൈനല്‍ മത്സരങ്ങളും നടക്കും. മത്സരങ്ങള്‍ ദൂരദര്‍ശനില്‍ തത്സമയം സംപ്രേഷണം ചെയ്യും.
വാര്‍ത്താസമ്മേളനത്തില്‍ ജൂഡോ ഫെഡറേഷന് ഒഫ് ഇന്ത്യ എം.എം ജയ്സ്വാള്‍, മുകേഷ് കുമാര്‍, യഷ്ബീര്‍ സിങ് , ഫെഡറേഷന് കേരള പ്രസിഡന്റ് എസ് ശ്രീകുമാര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."