HOME
DETAILS

മരണപ്പാച്ചില്‍; ടിപ്പര്‍ ലോറികള്‍ നാട്ടുകാര്‍ തടഞ്ഞു

  
backup
January 22 2019 | 07:01 AM

%e0%b4%ae%e0%b4%b0%e0%b4%a3%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%be%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%9f%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%b0%e0%b5%8d%e2%80%8d

എരുമപ്പെട്ടി: കടങ്ങോട് മേഖലയിലെ അനധികൃത കരിങ്കല്‍ ക്വാറികളില്‍ നിന്നും കല്ല് കയറ്റിവന്നിരുന്ന ടിപ്പര്‍ ലോറികള്‍ നാട്ടുകാര്‍ തടഞ്ഞു. സ്ഥലത്തെത്തിയ പൊലിസ് ആറ് ടിപ്പര്‍ ലോറികള്‍ കസ്റ്റഡിയിലെടുത്തു. മയിലാടുംകുന്ന്, മല്ലന്‍ കുഴി പ്രദേശങ്ങളിലെ ക്വാറികളില്‍ നിന്നും കല്ല് കയറ്റി വന്നിരുന്ന ടിപ്പര്‍ ലോറികളാണ് സ്ത്രീകളും കുട്ടികളും അടങ്ങുന്ന നാട്ടുകാര്‍ തടഞ്ഞത്.
ടിപ്പര്‍ ലോറികളുടെ അമിത സഞ്ചാരം നാട്ടുകാരെ പൊറുതിമുട്ടിച്ചിരിക്കുകയാണ്. പുലര്‍ച്ചയെ അഞ്ചുമണിമുതല്‍ കരിങ്കല്ലും മണ്ണും കയറ്റിയുള്ള ലോറികളുടെ മരണപ്പാച്ചില്‍ ആരംഭിക്കും. രൂക്ഷമായ പൊടിശല്യമാണ് മേഖലയില്‍ അനുഭവപ്പെടുന്നത്. അലര്‍ജി, ആസ്മ തുടങ്ങിയ ശ്വാസതടസ രോഗങ്ങളും അലര്‍ജിരോഗങ്ങളും പിടിപെട്ട് കുട്ടികളും വയോധികരും ഉള്‍പ്പടെയുള്ളവര്‍ ദുരിതമനുഭവിക്കുകയാണ്. പുലര്‍ച്ചെയുള്ള ടിപ്പറുകളുടെ അമിത വേഗത്തിലുള്ള സഞ്ചാരം മദ്‌റസ വിദ്യാര്‍ഥികള്‍ക്കാണ് ഏറെ ഭീഷണിയാകുന്നത് .
ടോറസ് ടിപ്പറുകള്‍ കടന്നുപോകുമ്പോള്‍ വീടുകള്‍ക്ക് കുലുക്കം അനുഭവപ്പെടുന്നതായും നാട്ടുകാര്‍ പറയുന്നു. നിരവധി തവണ പരാതിപ്പെട്ടിട്ടും അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു.
ഇന്നലെ പുലര്‍ച്ചെ ആറുമണിയോടെയാണ് കടങ്ങോട് പള്ളിമേപ്പുറത്ത് പ്രദേശവാസികള്‍ ടിപ്പര്‍ ലോറികള്‍ തടഞ്ഞത്.
നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് എരുമപ്പെട്ടി എസ്.ഐ സുബിന്തിന്റെ നേതൃത്വത്തിലുള്ള പൊലിസ് സ്ഥലത്തെത്തി ലോറികള്‍ കസ്റ്റഡിയിലെടുത്തു. മേഖലയില്‍ അനധികൃതമായി കുന്നിടിച്ച് വന്‍തോതില്‍ മണ്ണെടുപ്പ് നടത്തുന്നതായും നാട്ടുകാര്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിൽ പ്രവർത്തനമാരംഭിച്ച് ഇ- ഹെയ്ലിംഗ് പ്ലാറ്റ്ഫോം ബോൾട്ട്; ഇന്ന് ഏഴ് റൈഡുകളിൽ 53 ശതമാനം കിഴിവ് 

uae
  •  10 days ago
No Image

'ഡല്‍ഹി ചലോ' മാര്‍ച്ചുമായി വീണ്ടും കര്‍ഷര്‍; തലസ്ഥാനത്ത് കര്‍ശന പരിശോധന, ഗതാഗതക്കുരുക്ക് 

National
  •  10 days ago
No Image

എം.എല്‍.എയുടെ മകന് എങ്ങനെ ആശ്രിതനിയമനം നല്‍കാനാകും;  കെ. കെ രാമചന്ദ്രന്‍നായരുടെ മകന്റെ നിയമനം റദ്ദാക്കി സുപ്രിംകോടതി

Kerala
  •  10 days ago
No Image

അതിതീവ്രമഴ തുടരും; അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട്, മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ സാധ്യത

Kerala
  •  10 days ago
No Image

അതിതീവ്ര മഴ മുന്നറിയിപ്പ്; കാസര്‍കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

Kerala
  •  10 days ago
No Image

സംശയം തോന്നി ബാഗേജ് പരിശോധിച്ചപ്പോൾ കണ്ടെത്തിയത് അപൂർയിനത്തിൽപ്പെട്ട 14 പക്ഷികൾ; നെടുമ്പാശേരിയിൽ 2 പേർ പിടിയിൽ

Kerala
  •  10 days ago
No Image

പിൻവലിച്ച നോട്ടുകൾ ഈ മാസം 31 വരെ മാറ്റിയെടുക്കാം; സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ 

oman
  •  10 days ago
No Image

ഷോര്‍ട്ട് സര്‍ക്യൂട്ട്; സുപ്രീം കോടതിയിൽ തീപിടിത്തം 

National
  •  10 days ago
No Image

ഉച്ചത്തിൽ ബാങ്ക് കൊടുക്കേണ്ട; മുസ്‌ലിം പള്ളികളിൽ നിന്ന് ഉച്ചഭാഷിണി പിടിച്ചെടുക്കാൻ നിർദ്ദേശിച്ച് ഇസ്‌റാഈൽ സുരക്ഷാ മന്ത്രി 

International
  •  10 days ago
No Image

ബീമാപള്ളി ഉറൂസ്; തിരുവനന്തപുരം നഗരസഭാ പരിധിയില്‍ നാളെ അവധി

Kerala
  •  10 days ago