മനുഷ്യജാലിക സൗഹൃദ യാത്രക്ക് നാളെ തുടക്കം
ചേലക്കര: 'രാഷ്ട്ര രക്ഷയ്ക്ക് സൗഹൃദത്തിന്റെ കരുതല്‍' എന്ന സന്ദേശവുമായി എസ്.കെ.എസ്.എസ്.എഫ് രാജ്യത്തിന്റെ റിപബ്ലിക് ദിനമായ 26ന് പഴയന്നൂരില്‍ നടത്തുന്ന തൃശൂര്‍ ജില്ലാ മനുഷ്യജാലികയുടെ പ്രചരണാര്‍ഥം സമസ്ത തലപ്പിളളി താലൂക്ക് പ്രസിഡന്റും സംഘാടക സമിതി ജനറല്‍ കണ്‍വീനറുമായ ഉസ്താദ് പി.വൈ ഇബ്രാഹീം അന്‍വരി നേതൃത്വം നല്‍കുന്ന സൗഹൃദ യാത്രയ്ക്ക് നാളെ വടക്കാഞ്ചേരിയില്‍ തുടക്കം. ഓട്ടുപാറ, മുള്ളൂര്‍ക്കര, ദേശമംഗലം, ചേലക്കര റെയ്ഞ്ച് പരിധിയില്‍ വടക്കാഞ്ചേരി ടൗണ്‍ ചിറ്റണ്ട, തളി, പള്ളം, ചെറുതുരുത്തി, വെട്ടിക്കാട്ടിരി, മുള്ളൂര്‍ക്കര, ആറ്റൂര്‍ വളവ് എന്നിവിടങ്ങളിലെ പര്യടനത്തിന് ശേഷം ചേലക്കരയില്‍ സമാപിക്കും.
എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഷെഹീര്‍ ദേശമംഗലം ഉപനായകനാവും. സൗഹൃദ യാത്രയുടെ ഉദ്ഘാടനം എസ്.വൈ.എസ് മുന്‍ ജില്ലാ പ്രസിഡന്റ് സയ്യിദ് ജാഫര്‍ സാദ്വിഖ് തങ്ങള്‍ ഉദുവടി നിര്‍വഹിക്കും. സമസ്ത ജില്ലാ വര്‍ക്കിങ് സെക്രട്ടറി ബഷീര്‍ ഫൈസി ദേശമംഗലം മുഖ്യപ്രഭാഷണം നിര്‍വഹിക്കും. വിവിധ കേന്ദ്രങ്ങളില്‍ സ്വീകരണ സമ്മേളനങ്ങള്‍ സയ്യദ് സൈനുല്‍ അബിദീന്‍ തങ്ങള്‍, ടി.എസ് മമ്മി സാഹിബ്, സുലൈമാന്‍ മുസ്്‌ലിയാര്‍, ഖാലിദ് മദനി, ഉണ്ണിക്കുട്ടി മുസ്‌ലിയാര്‍ ചേലക്കര തുടങ്ങിയവര്‍ ഉദ്ഘാടനം ചെയ്യും.
പര്യടനത്തില്‍ ജില്ലാ പ്രസിഡന്റ് മഹറൂഫ് വാഫി, ജനറല്‍ സെക്രട്ടറി അഡ്വ. ഹാഫിസ് അബൂബക്കര്‍ സിദ്ദീഖ്, ട്രഷറര്‍ അമീന്‍ കൊരട്ടിക്കര, ഷാഹുല്‍ പഴുന്നാന, സയ്യിദ് ഷാഹിദ് കോയ തങ്ങള്‍, ഷിയാസ് അലി വാഫി, ഹംസ അന്‍വറി മോളൂര്‍, ബഷീര്‍ കല്ലേപാടം, കബീര്‍ ഫൈസി അകലാട്, ഷെഫീഖ് കരുതകാട്, ഹംസ കുട്ടി മുസ്‌ലിയാര്‍ എസ്.എം നഗര്‍, ഉമ്മര്‍ ബാഖവി പഴയന്നൂര്‍, നൗഫല്‍ ചേലക്കര, എം.എം സലാം, കെ.എം ഇസ്മായില്‍ എന്നിവര്‍ പ്രഭാഷണം നടത്തും. ചേലക്കരയിലെ സമാപന സമ്മേളനം എം.പി കുഞ്ഞി കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും.
സയ്യിദ് ജാഫര്‍ തങ്ങള്‍, സയ്യിദ് താഹിര്‍ തങ്ങള്‍, ദാവൂദ് ബാഖവി, അബ്ദു റഹിമാന്‍ ദാരിമി തുടങ്ങിയവര്‍ പങ്കെടുക്കും. 24ന് നടക്കുന്ന പഴയന്നൂര്‍ റെയ്ഞ്ചിലെ സൗഹൃദ യാത്രയ്ക്ക് എസ്.കെ.ജെ.എം പ്രസിഡന്റ് ഇസ്മായില്‍ ദാരിമി ഉപനായകനാവും. കാളിയറോഡ് മഖാം സിയ്യത്തിനു സു്രപഭാതം ഡയരക്ടറും സ്വാഗത സംഘം വര്‍ക്കിങ് ചെയര്‍മാനുമായ സുലൈമാന്‍ ദാരിമി ഏലക്കുളം നേതൃത്വം നല്‍കും. എളനാട് ടൗണില്‍ നിന്നും തുടക്കം കുറിക്കുന്ന യാത്രയുടെ ഉദ്ഘാടനം കെ.എസ് ഹംസ സാഹിബ് നിര്‍വഹിക്കും. ട്രഷറര്‍ എന്‍.എസ് അബ്ദുറഹ്മാന്‍ ഹാജി, വി.എസ് കാസിം ഹാജി, പി.ആര്‍.ജെ.എം പ്രസിഡന്റ് ഇസ്മായില്‍ ദാരിമി, സെക്രട്ടറി ഷൗക്കത്തലി അന്‍വരി, അഷറഫ് അന്‍വരി, പരീക്ഷാ ബോര്‍ഡ് ചെയര്‍മാന്‍ അബ്ദുനാസര്‍ മൗലവി, അബ്ദുറഹ്മാന്‍ ദാരിമി, ഉമര്‍ ബാഖവി, സാദിഖ് മുസ്‌ലിയാര്‍ മുജീബ് റഹ്മാന്‍ ഫൈസി, ഷാജഹാന്‍ അബ്ദുറസാഖ് ഹാജി, സി.ഐ മൊയ്തീന്‍ കുട്ടി, കെ.എം ഹനീഫ, ശമീര്‍ അന്‍വരി എന്നിവര്‍ പ്രസംഗിക്കും.
പഴയന്നൂര്‍ റെയ്ഞ്ചിലെ വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ എം.എസ് മുഹമ്മദ് കുട്ടി ഹാജി, കെ.എം യൂസഫ് സാഹിബ്, സി.എം നസീര്‍, സുനിത് റഹ്മാന്‍, എം.അഹമ്മദ് കുട്ടി മുസ്‌ലിയാര്‍, വി.യു ഹംസ, മുഹമ്മദ് ശെരീഫ്, മനാഫ് ചേലക്കോട്, സുള്‍ഫിക്കറലി ചുങ്കം, കെ.എം അബ്ദുല്‍ ഖാദര്‍, കെ.എസ് സലീം, ഹസനാര്‍, ഇമ്പിച്ചി കോയ തങ്ങള്‍, യൂസഫ് പള്ളത്ത്, വി.എ ഇബ്രാഹിം എന്നിവര്‍ പ്രസംഗിക്കും. വൈകിട്ട് പൊറ്റയില്‍ സമാപന സമ്മേളനം എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ഉപാധ്യക്ഷന്‍ ബഷീര്‍ ഫൈസി ദേശമംഗലം ഉദ്ഘാടനം ചെയ്യും. ടി.ആര്‍ അയ്യപ്പന്‍, മുഹമ്മദാലി പൊറ്റ, പഞ്ചായത്തംഗം പി.സുലൈമാന്‍, സമസ്ത മുഫത്തിശ് ബാദുഷാ അന്‍വരി, ശമീര്‍ ദാരിമി, ഹാരിസ് എളനാട്, സക്കരിയ്യാ ഫൈസി, സി.എസ് അബ്ദുറഹ്മാന്‍, മജീദ് ഫൈസി, ഉബൈദ് വട്ടപറമ്പില്‍ എന്നിവര്‍ പ്രസംഗിക്കും.
കുടുംബ ജാലിക യാത്രയുടെ സമാപനത്തിന് ശേഷം വൈകിട്ട് പഴയന്നൂര്‍ റെയ്ഞ്ചിലെ പാറക്കല്‍ മഹല്ലില്‍ നടക്കുന്ന കുടുംബ ജാലിക പ്രസിഡന്റ് പി.വൈ ഇബ്രാഹിം അന്‍വരി ഉദ്ഘാടനം ചെയ്യും. പി.എസ് അയൂബ് അധ്യക്ഷനാവും. സമസ്ത താലൂക്ക് സെക്രട്ടറി ഷിയാസലി വാഫി മുഖ്യപ്രഭാഷണം നടത്തും. ഖത്തീബ് അലി ദാരിമി പ്രാര്‍ഥന നിര്‍വഹിക്കും. സെക്രട്ടറി പി.യു ഇബ്രാഹിം എന്നിവര്‍ പ്രസംഗിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."