കൂടുതല്‍ വില്ലേജ് ഓഫിസുകള്‍ സ്മാര്‍ട്ടാക്കും: മന്ത്രി ചന്ദ്രശേഖരന്
വെള്ളിക്കുളങ്ങര: വരുംവര്‍ഷങ്ങളില്‍ കൂടുതല്‍ വില്ലേജ് ഓഫിസുകള്‍ സ്മാര്‍ട്ട് ഓഫിസുകളാക്കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്. ചാലക്കുടി താലൂക്കിലെ ആദ്യ സ്മാര്‍ട്ട് വില്ലേജ് ഓഫിസ് വെള്ളിക്കുളങ്ങരയില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. വികസനം സ്മാര്‍ട്ട് ആകുന്നതിന്റെ ഭൂമികയാണ് വില്ലേജ് ഓഫിസുകള്‍ സ്മാര്‍ട്ട് ആകുന്നതെന്ന് ചടങ്ങില്‍ അധ്യക്ഷനായ വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി. രവീന്ദ്രനാഥ് പറഞ്ഞു. മറ്റത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി.സി സുബ്രന്, ജില്ലാ പഞ്ചായത്ത് അംഗം ജയന്തി സുരേന്ദ്രന്, ജോളി തോമസ്, ജോയ് കാവുങ്കല്‍, എ.ഡി.എം ഇന്‍ ചാര്‍ജ് എ.ആര് കിരണ്‍, ചാലക്കുടി തഹസില്‍ദാര്‍ ഇ.എന്‍ രാജു, വെള്ളിക്കുളങ്ങര വില്ലേജ് ഓഫിസര്‍ പി.ഡി ഷാജു, സി.പി.എം വെള്ളിക്കുളങ്ങര ലോക്കല്‍ സെക്രട്ടറി പി.സി ഉമേഷ്, പി.വി ബിജു, കെ.ആര് ഔസേഫ്, ബേബി മാത്യു കാവുങ്കല്‍, എം മൊയ്ദീന് കുട്ടി, എ.ഡി തോമസ്, ജില്ലാ കലക്ടര്‍ ടി.വി അനുപമ, ഇരിങ്ങാലക്കുട ആര്.ഡി.ഒ എം.സി റെജില്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."