HOME
DETAILS
MAL
ടെലിഫോണ്‍ ബില്ല് പാരയായി; മാലിന്യം തള്ളിയയാള്‍ കുടുങ്ങി
backup
January 22 2019 | 07:01 AM
കാട്ടൂര്‍: റോഡില്‍ മാലിന്യം തള്ളിയ ആളെ ആരോഗ്യ വിഭാഗം പിടിക്കൂടി പിഴ അടപ്പിച്ചു. കാട്ടൂര്‍ നെടുംമ്പുര സ്വദേശി സുധാകരനെയാണ് കാട്ടൂര്‍ ആരോഗ്യ വിഭാഗം ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ റോയ് വില്‍ഫ്രഡ് പിടിക്കൂടിയത്.
രാവിലെ മുനയം പള്ളിത്താഴം റോഡിലാണ് ഒഴിഞ്ഞ മദ്യ കുപ്പികളും ചപ്പുചവറുകളും റോഡിന്റെ വശങ്ങളില് തള്ളിയ നിലയില്‍ കണ്ടത്. ചപ്പുചവറുകള്‍ കിടയില്‍ നിന്നു കിട്ടിയ ടെലിഫോണ്‍ ബില്ലിലെ നമ്പറില്‍ നിന്നാണ് മാലിന്യം ഇട്ട ആളെ തിരിച്ചറിഞ്ഞത്.
ഉടമയെ സ്ഥലത്തു വിളിച്ചു വരുത്തി മാലിന്യം നീക്കാനും പഞ്ചായത്തില്‍ പിഴ അടയ്ക്കാനും ആരോഗ്യവകുപ്പ് നിര്‍ദ്ദേശം നല്കി.
ഉദ്യോഗസ്ഥന് അറിയിച്ചതിനെ തുടര്‍ന്ന് കാട്ടൂര്‍ പൊലിസും സ്ഥലത്തെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."