HOME
DETAILS
MAL
മാനസിക പീഡനമെന്ന് പരാതി; ആലപ്പുഴ 'സായ്' കേന്ദ്രത്തില്‍ പരിശീലനം മതിയാക്കി പെണ്‍കുട്ടി മടങ്ങി
backup
February 20 2020 | 04:02 AM
ആലപ്പുഴ: സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (സായ്) ആലപ്പുഴ കേന്ദ്രത്തില്‍ നിന്ന് പെണ്‍കുട്ടി പരിശീലനം മതിയാക്കി വീട്ടിലേക്ക് മടങ്ങിയത് കോച്ചിന്റെയും മുതിര്‍ന്ന താരങ്ങളുടെയും പീഡനത്തെ തുടര്‍ന്നാണെന്ന് പരാതി.
2018ലെ റോവിങ് ബാച്ചില്‍ പരിശീലനം നടത്തിക്കൊണ്ടിരുന്ന ചേന്നങ്കരി സ്വദേശിനിയായ പത്താം ക്ലാസുകാരിയാണ് വീട്ടിലേക്ക് മടങ്ങിയത്. ഇതിനെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ മാതാവ് ആലപ്പുഴ സായ് കേന്ദ്രത്തിലെത്തി അധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും സ്വീകരിക്കാതെ അവഗണിക്കുകയായിരുന്നു എന്ന് ആരോപണമുണ്ട്. തുടര്‍ന്ന് ഇവര്‍ ഡല്‍ഹിയിലെ സായ് ഡയരക്ടര്‍ ജനറലിന് പരാതി നല്‍കിയിട്ടുണ്ട്. ദ്രോണാചാര്യ അവാര്‍ഡ് നേടിയ പരിശീലകനും കൂടാതെ സീനിയര്‍ താരങ്ങളും പെണ്‍കുട്ടിയെ നിരന്തരം അനാവശ്യം പറയുകയും ഒറ്റപ്പെടുത്തുകയും ചെയ്യുന്നുവെന്നാണ് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നത്. സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് താന്‍ പരാതിയുമായി സായിയിലെത്തിയെങ്കിലും ആക്ഷേപിക്കുകയാണ് ചെയ്തതെന്ന് പെണ്‍കുട്ടിയുടെ മാതാവ് ആരോപിക്കുന്നു. പത്താം ക്ലാസ് വിദ്യാര്‍ഥിനിയായ മകളുടെ ഭാവി ഓര്‍ത്താണ് തുടര്‍ നടപടിയുമായി മുന്നോട്ട് പോകാതിരുന്നതെന്നും ഇവര്‍ പറയുന്നു.
കൂടാതെ സായിയിലെ റോവിങ് കോച്ചിന്റെ പേരും പരാതിയില്‍ പരാമര്‍ശിക്കുന്നുണ്ട്. ഇദ്ദേഹത്തിന്റെ മോശമായ സംസാരം പെണ്‍കുട്ടിയുടെ പഠന സാഹചര്യത്തെ ബാധിച്ചെന്നും ഇതില്‍ മനം നൊന്താണ് താരം വീട്ടിലേക്ക് മടങ്ങിയതെന്നും പറയുന്നു.
അതേ സമയം നേരത്തെയും ആലപ്പുഴ സായ് കേന്ദ്രവുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ ഉണ്ടായിട്ടുണ്ട്. 2015 ല്‍ ഇവിടെ നാല് പെണ്‍കുട്ടികള്‍ ആത്മഹത്യക്ക് ശ്രമിക്കുകയും ഇതില്‍ ഒരു പെണ്‍കുട്ടി മരിക്കുകയും ചെയ്തിരുന്നു. ഇത് കായിക മേഖലയെ തന്നെ പിടിച്ചു കുലുക്കിയിരുന്നു.
അന്നും കേന്ദ്രത്തിലെ പരിശീലകരും മുതിര്‍ന്ന താരങ്ങളുമാണ് ആരോപണത്തിന്റെ കരിനിഴലിലായത്. അതേ സമയം വീണ്ടും ഇതേ ആരോപണങ്ങള്‍ സഹതാരങ്ങള്‍ക്കും പരിശീലകനുമെതിരേ ഉന്നയിച്ച് പെണ്‍കുട്ടി പരിശീലനം മതിയാക്കി മടങ്ങിയത് സമഗ്രമായി അന്വേഷിക്കണമെന്നാണ് ആവശ്യമുയരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."