തെക്കന്‍ മേഖലയെ ബജറ്റ് നിരാശപ്പെടുത്തി
തൃക്കരിപ്പൂര്‍: ജില്ലയുടെ തെക്കന്‍ മേഖലയെ സംസ്ഥാന ബജറ്റ് നിരാശപ്പെടുത്തി. തൃക്കരിപ്പൂര്‍, പടന്ന, വലിയപറമ്പ എന്നീ പഞ്ചായത്തുകള്‍ ബജറ്റില്‍ വേണ്ടത്ര പരിഗണന ലഭിക്കാതെ പോയി. ഇതില്‍ വലിയപറമ്പ പഞ്ചായത്തിലെ വലിയപറമ്പില്‍ തീരദേശ ഹൈവേക്ക് നിര്‍ദേശമുണ്ട്. ഇതിന് ഒരിയര അഴീക്കാല്‍, രാമന്തളി പാണ്ട്യാലക്കടവ് പാലം യാഥാര്‍ഥ്യമാവണം. എന്നാല്‍ വലിയപറമ്പ വിനോദസഞ്ചാര മേഖല ബജറ്റില്‍ ഇടം പിടിച്ചില്ല. വലിയപറമ്പിന്റെ തെക്കന്‍ മേഖലയിലെ യാത്രാദുരിതത്തിനു പരിഹാരമെന്ന നിലയില്‍ 2013 ഏപ്രില്‍ 29നു തുറന്നുകൊടുത്ത മാടക്കാല്‍ തൂക്കുപാലം രണ്ടു മാസം തികയാന്‍ രണ്ടുദിവസം ബാക്കി നില്‍ക്കെ തകര്‍ന്നുവീണിരുന്നു. ഇവിടെപുതിയ റോഡുപാലമെന്ന ദ്വീപ് ജനതയുടെ ആഗ്രഹവും നടപ്പിലായില്ല. പതിറ്റാണ്ടുകളായി തൃക്കരിപ്പൂര്‍ ജനത ആവശ്യപ്പെടുന്ന തൃക്കരിപ്പൂര്‍ സബ് ട്രഷറി, ഉപ്പുകുറുക്കലിന് സാക്ഷ്യം വഹിച്ച ഉളിയം കടവിന് റഗുലേറ്റര്‍ കം ബ്രിഡ്ജ് എന്നവയും ബജറ്റില്‍ ഇടം കണ്ടില്ല.
തൃക്കരിപ്പൂര്‍ താലൂക്ക് ആശുപത്രിക്കു സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനും ബജറ്റില്‍ ഇടം പിടിച്ചില്ല. പേരില്‍ താലൂക്ക് ആശുപത്രിയെന്നാണെങ്കിലും സാമൂഹ്യാകാരോഗ്യ കേന്ദ്രത്തിന്റെ സൗകര്യങ്ങള്‍ മാത്രമാണ് ഇപ്പോഴുമുള്ളത്. കഴിഞ്ഞ ബജറ്റില്‍ തൃക്കരിപ്പൂര്‍ നടക്കാവില്‍ സ്ഥാപിക്കുമെന്ന് പറഞ്ഞ എം.ആര്.സി കൃഷ്ണന് ഇന്േഡോര് സ്റ്റേഡിയം കിഫ്ബിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."